റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുജറാത്തിലെ കച്ചിൽ സമുദ്രാതിർത്തിയിൽ നിന്ന് പതിനൊന്ന് പാകിസ്താൻ ബോട്ടുകൾ പിടികൂടി

February 11, 2022 - 8:14 am

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ സമുദ്രാതിർത്തിയിൽ നിന്ന് പതിനൊന്ന് പാകിസ്താൻ ബോട്ടുകൾ പിടികൂടി. ബിഎസ്എഫ് നടത്തിയ തെരച്ചിലിലാണ് 11 പാക് ബോട്ടുകൾ പിടികൂടിയത്. ഭൂജിനു സമീപം പാകിസ്താൻ അതിർത്തിയിലെ ഹരാമിനല്ലയിൽ രാത്രി പെട്രോളിംഗിനിടെയാണ് ബോട്ടുകൾ കണ്ടെത്തിയത്.

ചതുപ്പ് നിലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പാക് സ്വദേശികൾ എന്ന് കരുതപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. 300 ചതുരശ്ര കിലോ മീറ്ററിൽ ബിഎസ്എഫ് തെരച്ചിൽ ശക്തമാക്കി. ചതുപ്പ് നിലയങ്ങളിലാണ് പാക് സ്വദേശികൾ ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. വ്യോമ സേനയുടെ ഹെലികോപ്ടറുകളിലായി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. 11 പാകിസ്താൻ ബോട്ടുകൾ പിടിച്ചെടുത്തു എന്ന കാര്യം ബിഎസ്എഫ് ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *