റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മീഡിയാ വണ്ണന്‌ കേന്ദ്രം ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ റാലി

February 11, 2022 - 8:08 am

കോഴിക്കോട്‌ : മീഡിയാ വണ്‍ ചാനലിന്‌ കേന്ദ്രം ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്കിനെതിരെ കോഴിക്കട്‌ നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധറാലി നടത്തി. “മീഡിയാ വണ്ണിനൊപ്പം ” എന്ന ബാനറും പ്ലക്കാര്‍ഡുമേന്തിയാണ്‌ വിദ്യാര്‍ത്ഥിളുടെ പ്രതിഷേധം. വിദ്യാര്‍ത്ഥികള്‍ക്കുപുറമേ സമൂഹത്തിന്റെ വിവിധ മേഖലയിലുളളവരും സമാപന യോഗത്തില്‍ പങ്കെുത്തു.

അതേസമയം സംപ്രേഷണ വിലക്കിനെതിരെ മീഡിയാ വണ്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിധിപറയാന്‍ മാറ്റി. കേന്ദ്രം നടത്തിയത്‌ മൗലീകാവകാശ ലംഘനമാണെന്ന്‌ മീഡിയാ വണ്ണിനുവേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത്‌ ദവെ വാദിച്ചു. മീഡിയ വണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്ര നടപടി ശരിവച്ച ഹൈക്കോടതി നടപടിക്കെതിരെയായണ്‌ മീഡിയവണ്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്‌.

10 വര്‍ഷത്തിനിടെ ഒരു നിയമ വിരുദ്ധ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന്‌ ചാനലിനുവേണ്ടി ഹാജരായ സുപ്രീം കടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത്‌ ദവെ ഹൈക്കോടതിയെ ബോധിപ്പിച്ചു. പ്രോഗ്രാമിലെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത്‌ ചൂണ്ടിക്കാണിക്കണം. ലൈസന്‍സ്‌ റദ്ദാക്കുകയല്ല വേണ്ടെതെന്നും ദവെ അറിയിച്ചു. ചീഫ്‌ ജസ്‌റ്റീസ്‌ എസ്‌ മണികുമാര്‍, ജസ്‌റ്രീസ്‌ ഷാജി പി ചാലി എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌. മീഡിയാ വണ്ണിന്‍രെ വിലക്കിന്‌ കാരണമായ വിശദാംശങ്ങളുടെ രേഖകള്‍ ഡിവിഷന്‍ ബെഞ്ചിന്‌ മുന്നില്‍ ഹാജരാക്കാന്‍ ഫെബ്രുവരി 15 ചൊവ്വാഴ്‌ച വരെ സാവകാശം വേണമെന്ന്‌ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *