റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെക്കൻ തല്ല് കേസിൽ ബിജുമേനോനും പത്മപ്രിയയും.

February 5, 2022 - 11:00 am

നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്. ബിജു മേനോനും പത്മപ്രിയയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ഉടുപ്പിയിലായിരുന്നു ചിത്രത്തിന്റെ പാക്കപ്പ്. അടുത്തിടെയെത്തിയ പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ സഹ രചയിതാവാണ് മലയാളത്തിലെ പ്രശസ്‍ത പോസ്റ്റര്‍ ഡിസൈനിംഗ് സ്ഥാപനമായ ഓള്‍ഡ് മങ്ക്സിന്റെ സാരഥി കൂടിയായ ശ്രീജിത്ത് . പത്മപ്രിയ ഒരിടവേളയ്ക്കു ശേഷം നായികയായി തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് തെക്കൻ തല്ലു കേസ്.

റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഇ ഫോർ എന്റര്‍ടെയ്‍‍ന്‍‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്‍ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠൻ. ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പ്രശസ്‍ത കഥയെ ആസ്‍പദമാക്കി രാജേഷ് പിന്നാടനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസര്‍ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് അനീഷ് അലോഷ്യസ്, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രണവ് മോഹന്‍. പിആര്‍ഒ എ എസ് ദിനേശ് എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *