റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മീഡിയവൺ വൺ ചാനൽ നിർത്തിച്ച നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം

January 31, 2022 - 8:13 pm

തൃശ്ശൂർ : മീഡിയവൺ ചാനലിലെ സംപ്രേക്ഷണം നിർത്തിച്ച് കേന്ദ്രസർക്കാർ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള ആക്രമണമാണെന്ന് ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി വി ബി രാജൻ.

ദേശീയ സുരക്ഷയുടെ പേരിൽ എന്നുമാത്രം പറഞ്ഞ് ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെച്ച സംഭവം ഗുരുതരമാണ്. മാധ്യമപ്രവർത്തനത്തെ നിയന്ത്രിക്കുന്നതിന് ജുഡീഷ്യൽ സ്വഭാവമുള്ള പ്രസ് കൗൺസിൽ പോലുള്ള സ്ഥാപനങ്ങൾ ഉണ്ടായിരിക്കെ ഉദ്യോഗസ്ഥന്മാർ തീരുമാനമെടുക്കുന്ന സ്ഥിതിയിലേക്ക് ഉണ്ടായിരിക്കുന്ന മാറ്റം ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കുന്നത് അനുവദിക്കാൻ പാടില്ല.
അഭിപ്രായസ്വാതന്ത്ര്യവും സ്വതന്ത്ര മാധ്യമങ്ങളും രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. ഈ രണ്ട് ഘടകങ്ങളും സംരക്ഷിക്കാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള നിവേദനം പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവർക്ക് അയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *