റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ്‌ അറസ്‌റ്റില്‍

January 31, 2022 - 8:27 am

കൊല്ലം ; വിവാഹ വാഗ്‌ദാനം ചെയ്‌ത്‌ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാണെന്ന്‌ അറിഞ്ഞതോടെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌ത യുവാവ്‌ അറസ്‌റ്റില്‍. കൊല്ലം ചാത്തന്നൂര്‍ മാമ്പുഴകാടന്‍ വിളപ്പുറം നാസിം മന്‍സിലില്‍ നാസിം (27) ആണ്‌ അറസ്റ്റിലായത്‌. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്‌ നാസിം. ഇക്കാര്യം മറച്ചുവച്ചാണ്‌ ഇയാള്‍ യുതിയുമായി അടുത്തത്‌. വിവാഹം കഴിക്കാമെന്ന വിശ്വസിപ്പിച്ച ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. യുവതിയെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുവന്ന്‌ ചവറയില്‍ ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ വച്ച്‌ മാലയിടുകയും പിന്നീട്‌ കല്ലുവാതുക്കലില്‍ വീട്‌ വാടകയ്‌ക്കെടുത്ത താമസിക്കുകയുമായിരുന്നു.

യുവതി ഗര്‍ഭിണിയാണെന്ന്‌ അറിഞ്ഞതോടെ യുവാവ്‌ അവരെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം ഇയാള്‍ യുവതിയുടെ അടിവയറ്റില്‍ ചവിട്ടിയതോടെ രക്തസ്രാവം ഉണ്ടാാവുകയും ഗുരുതരാവസ്ഥയിലായ യുവതിയെ പാരിപ്പളളി ഡെിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതേതുടര്‍ന്നാണ്‌ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്‌. ഇന്‍സ്‌പെക്ടര്‍ എ.എല്‍ ജബാറിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *