ഈസ്റ്റ് ബംഗാള്‍ കോച്ച് ഹൊസെ മാനുവല്‍ ഡയസിനെ പുറത്താക്കി

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് ഈസ്റ്റ് ബംഗാള്‍ കോച്ച് ഹൊസെ മാനുവല്‍ ഡയസിനെ പുറത്താക്കി.എട്ടാം സീസണില്‍ എട്ടു മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഒരു ജയം പോലുമില്ലാത്തതാണ് കോച്ചിനെ പുറത്താക്കാന്‍ കാരണം. എട്ട് മത്സരങ്ങളില്‍നിന്ന് ആകെ നാല് പോയിന്റ് മാത്രമെ ഈസ്റ്റ് ബംഗാളിന് നേടാനായുള്ളൂ. റയാല്‍ മാഡ്രിഡ് യൂത്ത് ടീം കോച്ചായിരുന്ന ഡയസ് ഈ സീസണിലാണ് ഈസ്റ്റ് ബംഗാളിലെത്തിയത്. റയാല്‍ മാഡ്രിഡ് അക്കാദമി, റയാല്‍ മാഡ്രിഡ് സി, റയാല്‍ മാഡ്രിഡ് ബി ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിരുന്നു. റയാല്‍ മാഡ്രിഡ് യൂത്ത് ടീമുകള്‍ക്കായി ഡയസ് കളിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മുന്‍ കോച്ച് എല്‍കോ ഷട്ടോരി ഡയസിന്റെ പിന്‍ഗാമിയായി എത്തുമെന്നാണു സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →