റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കവി മാധവൻ അയ്യപ്പത്ത് അന്തരിച്ചു

December 26, 2021 - 9:02 am

തൃശ്ശൂർ: കവി മാധവൻ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. 2021 ഡിസംബർ 25 ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരിൽ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തിൽ രാമുണ്ണി നായരുടെയും മകനായി1934 ഏപ്രിൽ 24-നാണ് മാധവൻ അയ്യപ്പത്തിന്റെ ജനനം.

മദ്രാസ് സർവകലാശാലയിൽനിന്ന് ഇക്കണോമിക്സിൽ ബി.എയും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയും നേടി. 1992വരെ കേന്ദ്ര സർക്കാർ സർവീസിൽ സേവനമനുഷ്ഠിച്ചു. ജീവചരിത്രക്കുറിപ്പുകൾ, കിളിമൊഴികൾ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്), ധർമ്മപദം(തർജ്ജമ), മണിയറയിൽ, മണിയറയിലേക്ക് തുടങ്ങിയവയാണ് പ്രധാന കൃതികൾ. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, ആശാൻ പ്രൈസ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

ഭാര്യ: ടി.സി. രമാദേവി. മക്കൾ: ഡോ. സഞ്ജയ് ടി. മേനോൻ, മഞ്ജിമ ബബ്ലു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *