റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുണ്ടാ അക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു

December 26, 2021 - 8:58 am

കൊച്ചി: കൊച്ചിയിൽ ​ഗുണ്ടാ ആക്രമണത്തിൽ നാല് പേർക്ക് വെട്ടേറ്റു. എറണാകുളം കരിമകൾ ചെങ്ങനാട്ട് കവലയിലാണ് സംഭവം. .കരിമുകൾ വേളൂർ സ്വദേശികളായ ആന്‍റോ ജോർജ്ജ്, ജിനു കുര്യാക്കോസ്, എൽദോസ്, ജോജു എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

2021 ഡിസംബർ 25ന് ഉച്ചയ്ക്ക് ചെങ്ങനാട്ടിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചെന്ന് സംശയിച്ച് നാട്ടുകാർ സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം വൈകിട്ട് ഗുണ്ടാസംഘം എത്തി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു.

തിരുവനന്തപുരത്തും ​ഗുണ്ടാ ആകആമണങ്ങൾ പതിവാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങൾ കൂടാൻ കാരണം. കേരളത്തിന്റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്. ഗുണ്ടകളെ അമർച്ച ചെയ്യണ്ട പൊലീസ് നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയേണ്ട അവസ്ഥയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *