റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒന്നരകോടി രൂപ വിലവരുന്ന നിരോധിത പുകയില ഉദ്‌പ്പന്നങ്ങളുമായി ലോറി ഡ്രൈവര്‍ പിടിയിലായി.

December 21, 2021 - 8:29 am

കൊല്ലം : ഒന്നര കോടിയോളം രൂപ വിലവരുന്ന രണ്ടേകാല്‍ ലക്ഷത്തോളം പാക്കറ്റ് നിരോധിത പുകയില ഉദ്‌പ്പന്നങ്ങളുമായി ലോറി ഡ്രൈവര്‍ പിടിയിലായി. തൃശൂര്‍ വേലൂപ്പാടം വരന്തരപ്പളളി കണ്ണൂര്‍കാടന്‍ പ്രമോദ്‌ (37)ആണ്‌ അറസ്‌റ്റിലായത്‌. രണ്ടുലോറികളിലായി കൊണ്ടുവരികയായിരുന്ന 90 ചാക്ക്‌ പുകയില ഉദ്‌പ്പന്നങ്ങളാണ്‌ പോലീസ്‌ പിടിച്ചടുത്തത്‌. .ആലപ്പുഴ കൊലപാതകങ്ങലുടെ പാശ്ചാത്തലത്തില്‍ ബൈപ്പാസ്‌ റോഡില്‍ കിളികൊല്ലൂര്‍ പോലീസ്‌ നടത്തിയ വാഹന പരിശോധനയിലാണ്‌ പുകയില ഉദ്‌പ്പന്നങ്ങള്‍ പിടിച്ചെടുത്തത്‌.

മുന്നില്‍ വന്ന ലോറി പോലീസ്‌ പിടികൂടുന്നത്‌ കണ്ടതിനെ തുടര്‍ന്ന്‌ പിന്നാലെ വരികയായിരുന്ന ലോറി ഉപേക്ഷിച്ച്‌ ഡ്രൈവര്‍ രക്ഷപെട്ടു. ഒരു ലോറി ഡ്രൈവര്‍ അറസറ്റിലായി .ലോറി ഉപേക്ഷിച്ചുപോയ ഡ്രൈവറെപ്പറ്റി പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. കേരളത്തിനുളളില്‍ ഗണേശ്‌, ശംഭു, ഹാന്‍സ്‌, പാന്‍പരാഗ്‌ തുടങ്ങിയ ബ്രാന്റുകളിലുളള പുകയില ഉദ്‌പ്പന്നങ്ങള്‍ നിരോധിച്ചത്‌ തമിഴ്‌നാട്‌ കേന്ദ്രമാക്കിയുളള പുകയില മാഫിയക്ക്‌ വലിയ തിരിച്ചടിയായിരുന്നു. അതിനാല്‍ ഏതുവിധേനയും പുകയില ഉദ്‌പ്പന്നങ്ങള്‍ കേരളത്തിലെത്തിക്കാനുളള ശ്രമത്തിലാണ്‌ തമിഴ്‌നാട്‌ ലോബി. അതിനവര്‍ നടത്തുന്ന ആസൂത്രണങ്ങള്‍ അതിശയിപ്പിക്കുന്നവയാണ്‌.

പാന്‍മസാല നിറച്ച ലോറി ചാലക്കുടി ഹൈവേയില്‍ നിര്‍ത്തിയിട്ടിരിക്കും. ലോറിയില്‍ താക്കോലും ഉണ്ടായിരിക്കും. ലോറിക്കടുത്ത്‌ ആരും ഉണ്ടാവില്ല. ഡ്രൈവര്‍മാര്‍ അവിടെയെത്തി ലോറി എടുത്തുകൊണ്ടുപോയാല്‍ മാത്രം മതി. എവിടെയെത്തിക്കണമെന്ന ഡ്രൈവറുടെ മൊബൈല്‍ഫേണിലെ ഗൂഗിള്‍ ലൊക്കേഷന്‍ മാപ്പുവഴി നിര്‍ദ്ദേശം നല്‍കും. പണവും ഗൂഗിള്‍വഴി ട്രാന്‍സ്‌ഫര്‍ ചെയ്‌ത്‌ നല്‍കുകയാണ്‌ പതിവെന്ന്‌ പിടിയിലായ ഡ്രൈവര്‍ വെളിപ്പെടുത്തി.

കിളികൊല്ലൂര്‍ എസ്‌ഐ അനീഷ്‌ എ.പി. എസ്‌ഐ താഹ കോയ പി.ആര്‍ഓ ജയന്‍ സഖറിയ എഎസ്‌ഐമാരായ സി.സന്തോഷ്‌കുമാര്‍ ,എസ്‌ സന്തോഷ്‌, ജിജു, ദിലീപ്‌, അജോ ജോസഫ്‌ ,സിപിഒ രതീഷ്‌, എന്നിവരടങ്ങിയ സംഘമാണ്‌ പാന്മസാല പിടികൂടിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *