റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മയക്കുമരുന്നുമായി അറസ്‌റ്റിലായ യുവതിയുടെ ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

December 21, 2021 - 9:40 am

കരുനാഗപ്പളളി : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അറസ്‌റ്റിലായ സംഘത്തിലെ യുവതി അശ്വനി കൃഷ്‌ണയുടെ മൊബൈല്‍ ഫോണില്‍ അശ്വനിയും ഒപ്പം യുവതികളും യുവക്കളും ഉള്‍പ്പെടയുളള സംഘം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. വിശദമായ അന്വേഷണത്തിനുശേഷം ഇവരെ കസ്‌റ്റഡിയിലെടുക്കാനാണ്‌ എക്‌സൈസിന്റെ തീരുമാനം.

ഓച്ചിറ ക്ലാപ്പന അശ്വതി നിവാസില്‍ അശ്വനികൃഷ്‌ണ (22) ആണ്‌ അറസ്‌റ്റിലായ യുവതി. അശ്വനിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കഴിഞ്ഞ ദിവസമാണ്‌ എംഡിഎംഎയുമായി അശ്വനിയേയും സുഹൃത്തുക്കളായ മലപ്പുറം സ്വദേശികളെയും എക്‌സൈസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌ പെരിന്തല്‍മണ്ണ ഉച്ചാരക്കടവ്‌ ആണിക്കല്ലിങ്ങല്‍ വീട്ടില്‍ രജിത്‌എ.കെ(26), അങ്ങാടിപ്പുറം സര്‍ക്കാര്‍ പോളിടെക്‌നിക്കിന്‌ സമീപം തറയില്‍ വീട്ടില്‍ നിഷാദ്‌ (27) , മലപ്പുറം ചേരാറ്റുകുഴി കുഴിമാട്ടില്‍ കളത്തില്‍ സല്‌മാന്‍ മുഹമ്മദ്‌ (27) എന്നിവരെയാണ്‌ കരുനാഗപ്പളളി എക്‌സൈസ്‌ സംഘം അറസറ്റ്‌ ചെയ്‌തത്‌.

അഴീക്കല്‍ ബീച്ചിന്‌ സമീപം നിര്‍മാണം പൂര്‍ത്തിയായി വരുന്ന പാലത്തിന്‌ അടിയില്‍ വച്ചാണ്‌ ഇവരെ പിടികൂടിയത്‌. പിടികൂടുന്ന സമയം 0.410 ഗ്രാം എംഡിഎംഎ ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു. പിടിയിലായ ചെറുപ്പക്കാരിലൊരാള്‍ അശ്വനിയുടെ കാമുകനാണ്‌. ബംഗളൂരുവില്‍ ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ അശ്വനി ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയത്‌. ലഹരി ഉപയോഗത്തിലൂടെയാണ്‌ യുവാക്കളെ പരിചയപ്പെടുന്നതും ഇവരിലൊരാള്‍ കാമുകനാകുന്നതും . മൂ്ന്നുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയശേഷം ബാംഗളൂരില്‍ തന്നെ ജോലി ചെയ്യുകയായിരുന്നു.

ഇതിനിടെ വീട്ടിലെത്തുമ്പോള്‍ നാട്ടിലുളള പലര്‍ക്കും മയക്കുമരുന്ന്‌ എത്തിച്ചുകൊടുക്കുകയും പതിവായിരുന്നു. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയാണെന്ന്‌ പറഞ്ഞാണ്‌ സുഹൃത്തുക്കള്‍ക്കൊപ്പം യുവതി പോയത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ്‌ കാറും കസ്‌റ്റഡിയിലെടുത്തു. അശ്വനി ഇത്തരത്തില്‍ ലഹരി ഉപയോഗത്തിലേക്ക്‌ പോയതിന്റെ ഞെട്ടലിലാണ്‌ നാട്ടുകാര്‍. മാതാപിതാക്കളെ കൂടാതെ ഇളയ ഒരു സഹോദരന്‍ കൂടിയുണ്ട്‌ . പെണ്‍കുട്ടിയെ വിശദമായ കൗണ്‍സിലിംഗിന്‌ വിധേ.മാക്കുമെന്ന്‌ എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

പ്രിവന്റീവ്‌ ഓഫീസര്‍ എസ്‌.ഉണ്ണികൃഷ്‌ണപിളള ,വനിത സിവില്‍ എക്‌സൈസ്‌ ഓപീസര്‍ മാരായ ജി.ട്രീസ, റാസ്‌മിയ, സീനിയര്‍ എക്‌സൈസ്‌ ഡ്രൈവര്‍ മനാഫ്‌ എന്നിവര്‍ അടങ്ങിയ എക്‌സൈസ്‌ സംഘമാണ് ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *