റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐ.പി.എല്‍: ഗൗതം ഗംഭീര്‍ ലഖ്നൗ മെന്റര്‍

December 19, 2021 - 12:37 pm

ലഖ്നൗ: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിലെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ലഖ്നൗവിന്റെ മെന്റര്‍. ടീമിന്റെ പരിശീലകനായി സിംബാബ്വേ മുന്‍ താരം ആന്‍ഡി ഫ്ളവറിനെയും നിയമിച്ചു. ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയെങ്കയാണു പുതിയ ദൗത്യത്തിനു ഗംഭീറിനെ തെരഞ്ഞെടുത്ത വിവരം പുറത്തുവിട്ടത്.

ഡോ. ഗോയെങ്കയ്ക്കും ആര്‍.പി.എസ്.ജി. ഗ്രൂപ്പിനുമൊപ്പം സഹകരിക്കാന്‍ തെരഞ്ഞെടുത്തതില്‍ നന്ദി അറിയിക്കുന്നതായി ലോക്സഭാ എം.പി. കൂടിയായ ഗംഭീര്‍ പ്രതികരിച്ചു. ഗംഭീറിന്റെ നായകത്വത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടുവട്ടം ഐ.പി.എല്‍. കിരീടം ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യക്കായി 58 ടെസ്റ്റിലും 147 ഏകദിനത്തിലും 37 ട്വന്റി-20യിലും കളത്തിലിറങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *