റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടപ്പള്ളിയിൽ മൂന്നുനില കെട്ടിടത്തിൽ തീപ്പിടുത്തം; ഫയർ ഫോഴ്സെത്തി അണച്ചു ; ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

November 30, 2021 - 11:39 am

കൊച്ചി: എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ മൂന്നുനില കെട്ടിടത്തിലെ തീയണച്ചു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

തീപിടുത്തമുണ്ടായ കെട്ടിടത്തിൽ അകപ്പെട്ട ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ല.

ആദ്യം തീപിടുത്തമുണ്ടായത് ഒന്നാം നിലയിലാണ്. പിന്നീട് മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. ഇലക്ട്രിക് വസ്തുക്കൾ പൂർണമായും കത്തി നശിച്ചു. അതേസമയം, കെട്ടിടം പ്രവർത്തിക്കുന്നത് തീപിടുത്തം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളില്ലാതെയാണെന്ന് കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *