റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലവിലില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് വായ്പ: തൃശൂരില്‍ 15 സഹകരണ ബാങ്കുകളില്‍ കൂടി ക്രമക്കേട് കണ്ടെത്തി. അന്വേഷണം ആരംഭിച്ചു

November 23, 2021 - 10:57 am

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ 15 സഹകരണ ബാങ്കുകളില്‍കൂടികൂടെ ഗുരുതര ക്രമക്കേട് കണ്ടെത്തി. ഇരിങ്ങാലക്കുട, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

തട്ടിപ്പ് നടന്നതായി കണ്ടെത്തിയതോടെ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇടതുപക്ഷ ഭരണ സമിതികളുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.

അര്‍ഹതയില്ലാത്തവര്‍ക്ക് കൂടുതല്‍ വായ്പ നല്‍കിയതും നിലവിലില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് വായ്പ നല്‍കിയതുമാണ് പുറത്തുവന്നത്.

ക്രമക്കേട് കണ്ടെത്തിയ ബാങ്കുകളില്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. പരിശോധനയ്ക്ക് ശേഷമേ എത്ര രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്താനാകൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *