റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി

November 23, 2021 - 10:54 am

കൊച്ചി: കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് മർദനത്തിന് കാരണം. ആന്റണി ജോൺ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത്.

നവംബർ 11നാണ് സംഭവം നടന്നത്. രാത്രി ഒമ്പത് മണിയോടെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചെന്ന് ആന്റണി ജോൺ മൊഴി നൽകി. എറണാകുളം സൗത്ത് പോലീസ് കേസെടുത്തു.

ആലുവ സ്വദേശി തമ്മനം ഫൈസലിന്റെ നേതൃത്വത്തിലാണ് മർദിച്ചതെന്നാണ് ആന്റണി പൊലീസിനോട് പറഞ്ഞത്. 14-ാം തിയതിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *