കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്‍റെ ഭാര്യയെ യുജിസി യോഗ്യതകള്‍ മറികടന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറാക്കാന്‍ നീക്കം നടക്കുന്നതായി വിവരം. നിലവിലെ വൈസ് ചാന്‍സലര്‍ ഫ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ 2021 നവംബര്‍ 23ന് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തസ്‌തികയിലേക്കുളള ഇന്റര്‍വ്യൂ നടത്താനാണ് തീരുമാനം.
യോഗ്യതയില്ലാത്ത ഇവരെ ഇന്‍റര്‍വ്യൂ പട്ടികയില്‍ ഉള്‍പെടുത്തിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍കമ്മറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കും നിവേദനം നല്‍കി.



