റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമരീന്ദര്‍ സിങിന് ഐ.എസ്.ഐ. ബന്ധമുള്ള മാധ്യമസുഹൃത്ത്: അന്വേഷണത്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍

October 23, 2021 - 9:53 am

ചണ്ഡീഗഡ്: പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ കുടുക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍. ബിജെപിയുമായി കൈകോര്‍ക്കാനും പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് അമരീന്ദര്‍ സിങ്ങിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.അമരീന്ദറിന്റെ സുഹൃത്തായ പാക് മാധ്യമപ്രവര്‍ത്തക അരൂസ ആലവും ചാരസംഘടന ഐ.എസ്.ഐയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് പഞ്ചാബ് ആഭ്യന്തരമന്ത്രി സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ ആവശ്യപ്പെട്ടു. അരൂസ-ഐ.എസ്.ഐ. ബന്ധം അന്വേഷിക്കാന്‍ പഞ്ചാബ് പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കിയതായും രണ്‍ധാവ പറഞ്ഞു.”ഐ.എസ്.ഐയില്‍നിന്ന് പഞ്ചാബ് ഭീഷണി നേരിടുന്നുണ്ടെന്നാണ് ക്യാപ്റ്റന്‍ പറയുന്നത്. അതിനാല്‍ അരൂസ ആലമിന്റെ ഐ.എസ്.ഐ. ബന്ധം ഞങ്ങള്‍ അന്വേഷിക്കും”- സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ പറഞ്ഞു. പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം അരൂസ ആലം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നതും മന്ത്രി ചൂണ്ടിക്കാട്ടി. പാകിസ്താനില്‍നിന്ന് അജ്ഞാത ഡ്രോണുകള്‍ പഞ്ചാബിലേക്ക് എത്തുന്നുണ്ടെന്ന് കഴിഞ്ഞ നാലര വര്‍ഷമായി അമരീന്ദര്‍ സിങ് ഉന്നയിക്കുന്ന വിഷയമാണ്. ഇക്കാര്യം അദ്ദേഹം ആദ്യം ഉന്നയിക്കുകയും അതിനു പിന്നാലെ പഞ്ചാബില്‍ ബി.എസ്.എഫിനെ വിന്യസിക്കുകയും ചെയ്തു. അതിനു പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്നും രണ്‍ധാവ ആരോപിച്ചു. അതേസമയം, തനിക്കെതിരായ നീക്കം വ്യക്തിഹത്യയാണെന്നു അമരീന്ദര്‍ സിങ്ങ് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *