റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഖിംപുര്‍ കേസില്‍ ആശിഷ് മിശ്രയുടെ പോലീസ് കസ്റ്റഡി നീട്ടി

October 23, 2021 - 9:50 am

ലഖ്നൗ: ലഖിംപുര്‍ ഖേരി കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും കേസിലെ പ്രതിയുമായ ആശിഷ് മിശ്രയുടെ പോലീസ് കസ്റ്റഡി രണ്ട് ദിവസത്തേക്കുകൂടി നീട്ടി. ഇതു രണ്ടാം തവണയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആശിഷിന്റെ കസ്റ്റഡി നീട്ടുന്നത്. അതിനിടെ, ആശിഷ് മിശ്രക്ക് പുറമേ കേസില്‍ അറസ്റ്റിലായ അങ്കിത് ദാസ്, ശേഖര്‍ ബദ്രി, ലതിഫ് എന്നിവരേയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.സംഭവം നടക്കുമ്പോള്‍ വണ്ടിയിലുണ്ടായിരുന്ന ബി.ജെ.പി. നേതാവ് ഉള്‍പ്പെടെ നാലു പേരെ കൂടി യു.പി. പോലീസ് അറസ്റ്റ് കഴിഞ്ഞ ദിവസം ചെയ്തിരുന്നു. അതിനിടെ ദുരന്തം അന്വേഷിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡി.ഐ.ജി. ഉപേന്ദ്രകുമാര്‍ അഗര്‍വാളിനെയാണ് സര്‍ക്കാര്‍ സ്ഥലംമാറ്റിയത്. എന്നാല്‍, കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല അഗര്‍വാളിന് തന്നെയാണ്. പതിവ് നടപടിക്രമങ്ങളുടെ ഭാഗമാണു സ്ഥലംമാറ്റമെന്നു യു.പി. പോലീസ് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *