അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്

July 1, 2022

ഛണ്ഡിഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്. കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ചികില്‍സയ്ക്കായി ഇപ്പോള്‍ ലണ്ടനിലുള്ള ക്യാപ്റ്റന്‍ തിരിച്ചെത്തിയാല്‍ ലയനം …

പഞ്ചാബില്‍ രാഷ്ട്രപതി ഭരണമാണ് വേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

January 6, 2022

ചണ്ഡീഗഢ്: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാണ് വേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കാന്‍ കഴിയാത്ത പഞ്ചാബ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.ധാര്‍മികവും ഭരണഘടനാപരവുമായ എല്ലാ അധികാരവും സര്‍ക്കാരിന് …

അമരീന്ദർ സിം​ഗ് തന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു : “പഞ്ചാബ് ലോക് കോൺഗ്രസ് ”

November 3, 2021

ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് കോൺഗ്രസിൽനിന്ന് പുറത്തുവന്ന അമരീന്ദർ സിംഗ് പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. “പഞ്ചാബ് ലോക് കോൺഗ്രസ് ” എന്നാണ് പേര്. അതേസമയം താൻ തളർന്നിട്ടില്ലെന്നും വിരമിച്ചിട്ടില്ലെന്നും പഞ്ചാബിലെ ജനങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ടെന്നും അദ്ദേഹം …

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്: കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ ബി.ജെ.പിയുമായി സഖ്യം

October 27, 2021

ന്യൂഡൽഹി: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പാർട്ടിയുടെ പേരും ചിഹ്നവും ഉടൻ പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സിങ് പറഞ്ഞു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും ബി.ജെ.പിയുമായി സീറ്റ് വിഭജനം നടത്താൻ തയ്യാറാണെന്നും …

പഞ്ചാബ് ലോക് കോണ്‍ഗ്രസെന്ന് പേര്: അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടായേക്കും

October 27, 2021

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടായേക്കും. ദീപാവലിക്ക് മുമ്പ് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നേരത്തേ അറിയിച്ചിരുന്നു. പുതിയ പാര്‍ട്ടിയുണ്ടാക്കി ബി ജെ പി സഖ്യത്തിനാണ് ക്യാപ്റ്റന്‍ ശ്രമിക്കുന്നത്. പഞ്ചാബ് …

അമരീന്ദര്‍ സിങിന് ഐ.എസ്.ഐ. ബന്ധമുള്ള മാധ്യമസുഹൃത്ത്: അന്വേഷണത്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍

October 23, 2021

ചണ്ഡീഗഡ്: പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ കുടുക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍. ബിജെപിയുമായി കൈകോര്‍ക്കാനും പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് അമരീന്ദര്‍ സിങ്ങിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.അമരീന്ദറിന്റെ സുഹൃത്തായ പാക് മാധ്യമപ്രവര്‍ത്തക അരൂസ ആലവും ചാരസംഘടന ഐ.എസ്.ഐയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് പഞ്ചാബ് ആഭ്യന്തരമന്ത്രി …

സ്വന്തം രാഷ്ട്രീയ പാർട്ടി ഉടൻ പ്രഖ്യാപിക്കുമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്

October 20, 2021

ദില്ലി: സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടനന്നെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് .പഞ്ചാബിൽ ബിജെപിയുമായി സഹകരിക്കാൻ അമരീന്ദർ സിംഗ് ഉപാധി വെച്ചു. കർഷക സമരം കേന്ദ്രം ഒത്തുതീർപ്പാക്കിയാൽ സഹകരിക്കുമെന്നാണ് അമരീന്ദർ സിംഗിന്റെ വാഗ്ദാനം. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന …

അമരീന്ദര്‍ സിങ്ങിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊർജിതമാക്കി ഹൈക്കമാന്‍ഡ്

October 2, 2021

ന്യൂഡൽഹി: പഞ്ചാബില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊർജിതമാക്കി ഹൈക്കമാന്‍ഡ്. അമരീന്ദര്‍ സിങ്ങുമായി അനുനയ ചര്‍ച്ചകള്‍ നടത്തുന്ന കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അതേ സമയം, പാര്‍ട്ടി വിട്ട …

അപമാനിക്കാനല്ലെങ്കില്‍ സിദ്ദുവിനെ അഴിച്ചുവിട്ടതെന്തിന്? കോണ്‍ഗ്രസിനെതിരേ ക്യാപ്റ്റന്‍

October 2, 2021

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പാര്‍ട്ടിക്കെതിരേ രൂക്ഷവിമര്‍ശനം തുടരുന്നു. അമരീന്ദര്‍ ചില സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ടിരിക്കുകയാണെന്നു പഞ്ചാബിന്റെ സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞതാണു ക്യാപ്റ്റനെ വീണ്ടും പ്രകോപിപ്പിച്ചത്. തന്നെ ഇപ്പോഴും അപമാനിക്കുന്ന കോണ്‍ഗ്രസിനോടു കാട്ടിയ വിശ്വസ്തത …

പഞ്ചാബ് വികാസ് പാര്‍ട്ടി: പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അമരീന്ദര്‍ സിങ്

October 2, 2021

ചണ്ഡീഗഡ്: പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തയ്യാറെടുപ്പു തുടങ്ങി. പഞ്ചാബ് വികാസ് പാര്‍ട്ടി എന്നാകും പുതിയ പാര്‍ട്ടിയുടെ പേരെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട്, തനിക്ക് അടുപ്പമുള്ള നേതാക്കളുടെ യോഗം വരുംദിവസങ്ങളില്‍ …