റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു

October 18, 2021 - 11:18 am

ലക്നൗ: യുപി ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകര്‍ക്കുമേല്‍ വാഹനം ഇടിച്ചുകയറ്റി കൊന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു.

ആഭ്യന്ത സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് നാല് കര്‍ഷകരുള്‍പ്പെടെ ഒന്‍പതുപേര്‍ക്കുനേരെ കാറിടിച്ചുകയറ്റിയത്. ആശിഷ് മിശ്ര അറസ്റ്റിലായതോടെ അജയ് മിശ്രയെ പുറത്താക്കണമെന്നാണ് കര്‍ഷകുടെ ആവശ്യം.

പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ട്രെയിന്‍ തടയാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സമരം സമാധാനപൂര്‍ണമായിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിട്ടുണ്ട്. ഏറെ പ്രതിഷേധങ്ങള്‍ക്കുശേഷമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ അജയ് മിശ്രയുടെ രാജിയില്ലാതെ കര്‍ഷകര്‍ക്ക് നീതികിട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *