റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇലക്ട്രിക്ക്‌ വാഹനങ്ങലുടെ നികുതി 5 ശതമാനമായി നിജപ്പെടുത്തിയെന്ന്‌ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു

October 15, 2021 - 8:31 am

തിരുവനന്തപുരം : സംസ്ഥാനത്ത്‌ രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ ഇലക്ട്രിക്ക്‌ മോട്ടോര്‍ സൈക്കിള്‍, മോട്ടോര്‍കാര്‍, പ്രൈവറ്റ്‌ സര്‍വീസ്‌ വാഹനങ്ങള്‍, ത്രീവീലര്‍ എന്നിവയുടെ ഒറ്റത്തവണ നികുതി വിലയുടെ 5 ശതമാനമാക്കി നിജപ്പെടുത്തിയതായി മന്ത്രി ആന്റണിരാജു. ഇ.ടി ടൈസന്റെ സബ്‌മിഷന്‌ നല്‍കിയ മറുപടിയിലാണ്‌ മന്ത്രി ഇക്കാര്യം നിയസഭയില്‍ വ്യക്തമാക്കിയത്‌ . മറ്റു വാഹനങ്ങള്‍ക്ക്‌ 9 മുതല്‍ 21 ശതമാനം വരെയാണ്‌ നികുതി.

2021 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക്ക്‌ വാഹനങ്ങളുടെ നികുതിയില്‍ രജിസ്‌ട്രേഷന്‍ തീയതി മുതല്‍ ആദ്യത്തെ 5 വര്‍ഷത്തെ തുകയുടെ 50 ശതമാനം ഇളവ്‌ അനുവദിച്ചിട്ടുണ്ട്‌. ഇലക്ട്രിക്ക്‌ ഓട്ടോറിക്ഷകളുടെ നികുതി രജിസ്‌ട്രേഷന്‍ തീയതി മുതല്‍ ആദ്യത്തെ 5 വര്‍ഷത്തേക്ക ഒഴിവാക്കിയിട്ടുമുണ്ട്‌. 3,00,000 രുപ വരെ വാര്‍ഷിക വരുമാനമുളള ഇലക്ട്രിക്ക്‌ ഓട്ടോറിക്ഷകളുടെ ഉടമസ്ഥര്‍ക്ക്‌ 30,000 രൂപ സബ്‌സിഡിയും നല്‍കുന്നു. ഇലക്ട്രിക്ക്‌ വാഹനങ്ങളെ പെര്‍മിറ്റില്‍ നിന്ന്‌ ഒഴിവാക്കി. രജിസ്‌ട്രേഷന്‍ ഫീസ്‌ ഒഴിവാക്കി കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 81ല്‍ ഭേതഗതി ചെയ്‌ത്‌ ഉത്തരവിറക്കിയിട്ടുണ്ട്‌.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കെഎസ്‌ആര്‍ടിസിയുടെ ഫീഡര്‍ സര്‍വീസ്‌ തുടങ്ങുന്നതിന്‌ 30 ഇലക്ട്രിക്ക്‌ ഓട്ടോകള്‍ കെടിഡിഎഫ്‌സി വഴി നല്‍കും. രണ്ടാം ഘട്ടത്തില്‍ 500 എണ്ണം തിരുവനന്തപുരം ,കൊച്ചി,കോഴിക്കോട്‌ നഗരങ്ങളിലും ,മൂന്നാഘട്ടത്തില്‍ ഇലക്ട്രിക്ക്‌ കാറുകളും ഓട്ടോറിക്ഷകളും പൊതുജനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഉപയോഗത്തിനായി വാങ്ങുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *