റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണ്ണിനടിയില്‍പെട്ട നായയേയും കുട്ടികളെയും രക്ഷപെടുത്തി നാട്ടുകാര്‍

October 15, 2021 - 8:20 am

പാലക്കാട്‌ : കനത്ത മഴയില്‍ മണ്ണിടിഞ്ഞ്‌ നായയും ആറ്‌ കുഞ്ഞുങ്ങളും മണ്ണിനടിയില്‍ പെട്ടു. നായയുടെ നിര്‍ത്താതെയുളള കുര കേട്ടാണ്‌ ഇവിടേക്കെത്തിയ നാട്ടുകാ കണ്ടത്‌ കഴുത്തോളം മണ്ണ്‌മൂടി നില്‍ക്കുന്ന നായ ഉറക്ക കരയുന്നതാണ്‌. ഇതോടെ നായയെ രക്ഷിക്കാനുളള ശ്രമങ്ങളാണ്‌ നാട്ടുകാര്‍ നടത്തിയത്‌. എന്നാല്‍ നായയുടെ ആറ്‌ കുഞ്ഞുങ്ങള്‍ കൂടി മണ്ണിനടിയില്‍ പെട്ടതായി തിരിച്ചറിഞ്ഞത്‌ പിന്നീടാണ്‌. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ്‌ അമ്മനായ ഉറക്ക കരഞ്ഞതെന്ന്‌ മനസിലാക്കിയ നാട്ടുകാര്‍ നായ്‌കുട്ടികളെ പുറത്തെടുക്കാനുളള ശ്രമം ആരംഭിച്ചു. എന്നാല്‍ രണ്ടുനായ്‌ക്കുട്ടികളെ മാത്രമേ മണ്ണിനടയില്‍നിന്ന ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞുളളു.

പാലക്കാട്‌ കപ്പൂര്‍ കാഞ്ഞിരത്താണി സ്വദേശി കണ്ടംകുളങ്ങര ഹൈദരലിയുടെ വീട്ടിലാണ്‌ മണ്ണിടിച്ചില്‍ ഉണ്ടായത്‌ നാട്ടുകാരുടെ പരിചരണത്തില്‍ അമ്മനായും രണ്ടുകുട്ടികളും സുഖം പ്രാപിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *