റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

ട്രെയിനിൽ നിന്നു വീണു പതിനൊന്നുക്കാരന്‍ മരിച്ചു

October 12, 2021 - 1:11 pm

കോട്ടയം: ട്രെയിനിൽ നിന്നു വീണു പതിനൊന്നുവയസുകാരന്‍ മരിച്ചു. 11/10/2021 തിങ്കളാഴ്ച രാത്രി 11.45 നു മൂലേടം ഭാഗത്തായിരുന്നു അപകടം.  മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചതു. രാത്രി ശുചി മുറിയിലേക്ക് പോകുന്നതിനിടെ പുറത്തേക്കു വീഴുകയായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു.

ഉടൻ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *