റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിശപ്പ് രഹിത കേരളം – സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം 28 ന്

September 24, 2021 - 5:19 pm

തിരുവനന്തപുരം: പാളയം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ക്യാന്റീന്‍ കെട്ടിടത്തില്‍ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടല്‍ പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ സെപ്റ്റംബര്‍ 28  ഉച്ചയ്ക്ക് 12 ന്  നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.

ഒരു നേരത്തെ ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ‘വിശപ്പ് രഹിത കേരളം’ – സുഭിക്ഷ ഹോട്ടല്‍ പദ്ധതി. സുഭിക്ഷ ഹോട്ടലില്‍ നിന്നും 20 രൂപ നിരക്കിലാണ് ഉച്ചയൂണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. ഓരോ ഊണിനും  സബ്‌സിഡിയായി 5 രൂപ നടത്തിപ്പുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കും. കൂടാതെ മറ്റ് സ്‌പെഷ്യല്‍ വിഭവങ്ങളും വിലക്കുറവില്‍  ലഭിക്കും.

 ശശി തരൂര്‍ എം.പി, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ജില്ലാ കളക്ടര്‍, ഭക്ഷ്യ- പൊതുവിതരണ സെക്രട്ടറി ടിക്കാറാം മീണ, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി.സജിത് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *