റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎസ്‌ആര്‍ടിസിയുടെ ബസില്‍ തീര്‍ത്ത ആദ്യ എസി റസ്റ്റാറന്റ് വൈക്കം കായലോരത്ത്‌

September 21, 2021 - 9:26 am

വൈക്കം : വൈക്കം കായലോരത്ത്‌ കെഎസ്‌ആര്‍ടിസി ബസില്‍ ഒരുക്കുന്ന ആദ്യ എസി റസ്‌റ്റാറന്റ്‌ പ്രവര്‍ത്തന സജ്ജമാകുന്നു. നിര്‍മാണം അന്തിമ ഘട്ടത്തിലാണ്‌ . കായലോര ബീച്ചില്‍ കെടിഡിസി മോട്ടല്‍ വളപ്പിലാണ്‌ ഉപയോഗശൂന്യമായ വാഹനം റസ്‌റ്റാറന്റായി ഒരുക്കുന്നത്‌.

സികെ ആശ എംഎല്‍എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന്‌ 50 ലക്ഷം രൂപ ഇതിന്‌ നീക്കി വച്ചിരുന്നു. ഇരുനിലയിലായി 45 ഇരിപ്പിടങ്ങളാണ്‌ ഈ പഴയ ബസില്‍ ഒരുങ്ങുന്നത്‌. താളത്തെ നിലയിലെ എസി റസ്റ്റാന്റില്‍ 20 ഇരിപ്പിടങ്ങളും മുകളില്‍ നോണ്‍ എസിയില്‍ 25 ഇരിപ്പിടങ്ങളും ആണുളളത്‌. റസ്‌റ്റാറന്റിന് പുറത്ത്‌ ഒരുക്കുന്ന പൂന്തോട്ടത്തില്‍ 30 പേര്‍ക്ക്‌ ഇരുന്ന്‌ ഭക്ഷണം കഴിക്കാനും കഴിയും. കായല്‍ സൗന്ദര്യം ആസ്വദിക്കാവുന്ന രീതിയിലാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *