അമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

ചാത്തന്നൂര്‍: അമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച മകനെ പരവൂര്‍ പോലീസ്‌ അറസറ്റുചെയ്‌തു. ഗുരുതരമായി പരിക്കേറ്റ മാതാവ്‌ കുഞ്ഞുമാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരവൂര്‍ പൂക്കളം സുനാമി ഫ്‌ളാറ്റിലെ താമസക്കാരനായ അബ്ദുള്‍ സലാമിന്റെ മകന്‍ സലീം(24)ആണ്‌ അറസ്‌റ്റിലായത്‌. സലീം ലഹരി വസ്‌തുക്കള്‍ വാങ്ങാന്‍ അമ്മ കുഞ്ഞുമോളോട്‌ 200രൂപ ആവശ്യപ്പെട്ടെന്നും എന്നാല്‍ പണം കൊടുക്കാന്‍ വിസമ്മതിച്ചതോടെ അസഭ്യം വിളിക്കാനും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ആയിരുന്നെന്ന്‌ പോലീസ്‌ പറയുന്നു.

രക്ഷപെടാനായി പുറത്തേക്ക്‌ ഓടാന്‍ ശ്രമിച്ച കുഞ്ഞുമോളുടെ മുടിക്ക്‌ ചുറ്റിപ്പിടിച്ച്‌ തല ഭിത്തിയിലിടിച്ച്‌ പരിക്കേല്‍പ്പിക്കുകയും വലിച്ചിഴച്ച്‌ മുറിയില്‍ കൊണ്ടുപോയി കട്ടിലിലിനടിയില്‍ നിന്നും വെട്ടുകത്തിയെടുത്ത്‌ വെട്ടി പരിക്കേല്‍പ്പിക്കുയുമായിരുന്നു. കൈകൊണ്ട്‌ തടഞ്ഞതിനാല്‍ തലക്ക്‌ വെട്ടേല്‍ക്കാതെ കൈക്ക്‌ വെട്ടേല്‍ക്കുകയായിരുന്നു. സഹോദരിയും മറ്റുളളവരും ചേര്‍ന്നാണ്‌ കുഞ്ഞുമോളെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്‌.

സലിം ലഹരിയിലാണ്‌ മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന്‌ പോലീസ്‌ പറയുന്നു. സഹോദരിയാണ്‌ പോലീസിന്‌ പരാതി നല്‍കിയത്‌. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ നിസാര്‍, എസ്‌ഐമാരായ നിതിന്‍, നളന്‍,ബാബുലാല്‍ എസ്‌ സിപിഒമാരായ അനീഷ, സിന്ധു, എന്നിവരാണ്‌ സലിമിനെ അറസറ്റ്‌ ചെചയ്‌തത്‌.

Share
അഭിപ്രായം എഴുതാം