റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്

April 2, 2026 - 12:28 pm

ജക്കാര്‍ത്ത | 2026 ഏപ്രിൽ 2 വ്യാഴാഴ്ച പുലര്‍ച്ചെ ഇന്തോനേഷ്യയിലെ വടക്കന്‍ മലൂക്ക കടല്‍ മേഖലയിയില്‍ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനം ഉണ്ടയതിനെത്തുടര്‍ന്ന് ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ സുനാമി മു ന്നറിയിപ്പ് നൽകി. ടെര്‍ണേറ്റ് നഗരത്തിന് 127 കിലോമീറ്റര്‍ അകലെ കടലില്‍ 35 കിലോമീറ്റര്‍ ആഴത്തിലാണ് ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രഭവ കേന്ദ്രത്തില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെ വരെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്തോനേഷ്യന്‍ തീരങ്ങളില്‍ തിരമാലകള്‍ ഒരു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. 280 ദശലക്ഷം ആളുകളാണ് ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹങ്ങളില്‍ താമസിക്കുന്നത്.

നോര്‍ത്ത് സുലവേസി പ്രവിശ്യയില്‍ ശക്തമായ കുലുക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി

വാം, ജപ്പാന്‍, മലേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഫിലിപ്പീന്‍സ്, തായ്‌വാന്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നോര്‍ത്ത് സുലവേസി പ്രവിശ്യയില്‍ ശക്തമായ കുലുക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. നിലവില്‍ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജപ്പാന്‍, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളിലും കടല്‍നിരപ്പില്‍ നേരിയ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യം രേഖപ്പെടുത്തിയ 7.8 തീവ്രത പിന്നീട് 7.4 ആയി പുതുക്കുകയായിരുന്നു. ഇന്തോനേഷ്യ റിംഗ് ഓഫ് ഫയര്‍’ മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഇത്തരം പ്രകൃതിക്ഷോഭങ്ങള്‍ അവിടെ പതിവാകുന്നത്.

2004ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ 2,30,000ത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

2022ല്‍ പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജൂര്‍ നഗരത്തിലുണ്ടായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കുറഞ്ഞത് 602 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2018ല്‍ സുലവേസിയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലുമായി 4,300ലധികം പേര്‍ മരിച്ചതിന് ശേഷം ഇന്തോനേഷ്യ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്.2004ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ അതിശക്തമായ ഭൂകമ്പം സൃഷ്ടിച്ച സുനാമി തിരമാലകളില്‍പ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങളിലായി 2,30,000ത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *