റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യ കുത്തേറ്റ്‌ മരിച്ചു

September 17, 2021 - 9:12 am

കടുത്തുരുത്തി: കുടുംബ കലഹത്തെത്തുടര്‍ന്ന്‌ ഭാര്യ കുത്തേറ്റ്‌ മരിച്ചു. ആയാംകുടി നാലുസെന്റ് കോളനിയില്‍ ഇല്ലിപ്പടിക്കല്‍ രത്‌നമ്മ(57) ആണ്‌ മരിച്ചത്‌. റിട്ട. കെഎസ്‌ആര്‍ടിസി ജീവനക്കാരനായ ഭര്‍ത്താവ്‌ ചന്ദ്രനെ വിഷം ഉളളില്‍ ചെന്ന്‌ ഗുരുതര നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2021 സെപ്‌തംബര്‍ 16ന്‌ ഉച്ചക്കുശേഷം മൂന്നിന്‌ ആയാംകുടി നാലുസെന്റ് കോളനിയിലെ വീടിനുളളിലാണ്‌ സംഭവം. ചന്ദ്രനും ഭാര്യ രത്‌നമ്മയും തമ്മില്‍ വഴക്കുണ്ടായി . വീട്ടിലുണ്ടായിരുന്ന ഇളയമകള്‍ അരുണിമ ഇരുവരെയും സമാധാനിപ്പിച്ചു. വഴക്ക്‌ അവസാനിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ അരുണിമ പുറത്തുപോയ സമയം ചന്ദ്രന്‍ മുറി പൂട്ടിയിട്ടശേഷം രത്‌നമ്മയെ കത്തികൊണ്ട്‌ പലതവണ കുത്തുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. രത്‌നമ്മയുടെ നിലവിളികേട്ട് ഓടിയെത്തിയ അരുണിമ നിലവിളിച്ച്‌ ആളെക്കൂട്ടിയെങ്കിലും മുറിക്കുളളില്‍ പ്രവേശിക്കാനായില്ല. തുടര്‍ന്ന്‌ നാട്ടുകാര്‍ ജനലിന്റെ ചില്ല്‌ തകര്‍ത്ത്‌ നേക്കിയപ്പോഴാണ്‌ രത്‌നമ്മയെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്‌ തുടര്‍ന്ന വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തുകടന്ന നാട്ടുകാര്‍ ചന്ദ്രനെ വിഷം കഴിച്ച നിലയിലും കണ്ടെത്തി.

വിവരം അറിഞ്ഞെത്തിയ പോലീസ്‌ സംഘമാണ്‌ രത്‌നമ്മയെ ആശുപത്രിയിലെത്തിച്ചത്‌. അപ്പോഴേക്കും രത്‌നമ്മ മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍. ചന്ദ്രനെ മുട്ടുചിറ എച്ചജിഎം ആശുപത്രിയിലും പിുന്നീട്‌ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ജില്ലാ പോലീസ്‌ മേധാവി ഡി ശില്‍പ്പയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ്‌ സംഘം ചന്ദ്രന്‍ വിഷം കഴിക്കാന്‍ ഉപയോഗിച്ച കുപ്പിയും കൊലപാതകത്തിനുപയോഗിച്ച കത്തിയും കണ്ടെടുത്തു. വീടിന്‌ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തി. പോലീസും വിരലടയാള വിദ്‌ഗ്‌ദരും പരിശോധന നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *