റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡുറന്‍ഡ് കപ്പ്: ഗോവയ്ക്ക് ജയം

September 14, 2021 - 10:25 am

കൊല്‍ക്കത്ത: ഡുറന്‍ഡ് കപ്പ് ഫുട്ബോളില്‍ എഫ്.സി. ഗോവയ്ക്ക് ജയം. ബി ഗ്രൂപ്പ് മത്സരത്തില്‍ ഐ ലീഗ് ക്ലബ് സുദേവ എഫ്.സിയെ ഗോവ 2-1 നാണു തോല്‍പ്പിച്ചത്.ജയത്തോടെ ഗോവ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. മലയാളി യുവതാരം നെമില്‍ മുഹമ്മദ് ഗോവയ്ക്കായി ഒരു ഗോളടിച്ചു. ഒന്നാം പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പായിരുന്നു നെമിലിന്റെ ഗോള്‍. പെനാല്‍റ്റി ബോക്സിന് പുറത്ത്നിന്നു പന്ത് കിട്ടിയ നെമില്‍ ലോങ് റേഞ്ചറിലൂടെ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയില്‍ ഓര്‍ടിസിലൂടെ ഗോവ രണ്ടാം ഗോള്‍ മടക്കി. മത്സരത്തിന് അവസാന നിമിഷം വില്യമിലൂടെ സുദേവ ഒരു ഗോള്‍ മടക്കി. രണ്ട് ജയങ്ങളുമായാണു ഗോവ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇന്നു നടക്കുന്ന എ ഗ്രൂപ്പ് മത്സരത്തില്‍ മുഹമ്മദന്‍ എസ്.സി. ബംഗളുരു യുണൈറ്റഡിനെ നേരിടും. ഇന്നു ജയിക്കുന്നവര്‍ ഗ്രൂപ്പ് ജേതാക്കളാകും. രണ്ടു പേര്‍ക്കും രണ്ട് കളികളില്‍നിന്ന് ആറ് പോയിന്റ് വീതമാണ്. വൈകിട്ട് മൂന്ന് മുതല്‍ കല്യാണി സ്റ്റേഡിയത്തിലാണു മത്സരം. ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കും. 23 മുതലാണു ക്വാര്‍ട്ടര്‍ മത്സരങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *