റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വളരെ മികച്ച സിനിമ. ഇനിയും ഇത് തുടരുക. ഹോം സിനിമയെ അഭിനന്ദിച്ചു കൊണ്ട് മോഹൻലാൽ

September 3, 2021 - 5:40 pm

റോജിൻ തോമസ് സംവിധാനം ചെയ്ത ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് സൂപ്പർസ്റ്റാർ മോഹൻലാൽ അയച്ച വാട്സ്ആപ്പ് സന്ദേശം ഹോമിലെ അഭിനേതാവായ ശ്രീകാന്ത് മുരളി ഫേസ്ബുക്കിൽ പങ്കുവെച്ചു.

ഹോം കണ്ടതിനുശേഷം വിളിച്ച് അഭിനന്ദിക്കുവാൻ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. വളരെ മികച്ച സിനിമ, ഇനിയും ഇത് തുടരുക എന്നാണ് മോഹൻലാൽ വാട്സ്ആപ്പിൽ അയച്ച സന്ദേശം.

വിജയ് ബാബു നിർമ്മിച്ച ഈ ചിത്രത്തിൽ ഇന്ദ്രൻസ്, മഞ്ജുപിള്ള, ശ്രീനാഥ് ഭാസി, നസ്ലൻ കെ ഗഫൂർ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *