റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിസിസി അദ്ധ്യക്ഷസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ എവിഗോപിനാഥ്‌ കോണ്‍ഗ്രസ്‌ വിട്ടേക്കുമെന്ന്‌ സൂചന

August 30, 2021 - 8:07 am

പാലക്കാട്‌: ഡിസിസി പുനഃസംഘടനയില്‍ കോണ്‍ഗ്രസിലുണ്ടായ കലാപം രാജിയിലേക്ക്‌ നീങ്ങുന്നു. പാലക്കാട്‌ ഡിസിസി അദ്ധ്യക്ഷസ്ഥാനം ലഭിക്കാതിരുന്ന എ.വി.ഗോപിനാഥ്‌ കോണ്‍ഗ്രസ്‌ വിട്ടേക്കുമെന്ന സൂചനകള്‍ പുറത്തുവന്നു. 2021 ആഗസ്റ്റ്‌ 30ന്‌ അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ ഭരിക്കുന്ന പെരിങ്ങോട്ടുകുറിശിയിലെ 11 പഞ്ചായത്ത്‌ അംഗങ്ങലും ഗോപിനാഥിനൊപ്പം പാര്‍ട്ടിവിട്ടേക്കുമെന്നാണ്‌ ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. .

ഗോപിനാഥിനെ തഴഞ്ഞ്‌ എ. തങ്കപ്പനെയാണ്‌ ഡിസിസി അദ്ധ്യക്ഷനായി തെരഞ്ഞെടുത്തത്‌. നിയമ സഭാ തെരഞ്ഞെടുപ്പുവേളയില്‍ പാര്‍ട്ടിവിടാനൊരുങ്ങിയ ഗോപിനാഥിനെ ഡിസിസി അദ്ധ്യക്ഷസ്ഥാനം നല്‍കാമെന്ന്‌ പറഞ്ഞാണ്‌ നേതാക്കള്‍ അനുനയിപ്പിച്ചുനിര്‍ത്തിയിരുന്നത്‌. ഇതിനിടെ കേണ്‍ഗ്രസിലെ തര്‍ക്കം മുതലെടുക്കാനുളള നീക്കങ്ങളുമായി സിപിഎമ്മും രംഗത്തെത്തി.

ഗോപിനാഥിനെ സിപിഎമ്മിലെത്തിക്കാന്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ്‌ വിവരം. ഗോപിനാഥിനെയും അദ്ദേഹത്തെ അനുകൂലിക്കുന്ന പഞ്ചായത്ത്‌ അംഗങ്ങളെയും അനുനയിപ്പിക്കാന്‍ കഴിഞ്ഞാല്‍ പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്‌ ഭരണം പിടിക്കാനാവും. സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എകെ ബാലനും ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ അതിന്റെ നാശത്തിലേക്ക്‌ എത്തിയിരിക്കുന്നു. അതുകൊണ്ട്‌ പലസ്ഥലത്തും കോണ്‍ഗ്രസ്‌ പൊട്ടിത്തെറിക്കാന്‍ പോവുകയാണ്‌ അതിന്റെ തുടക്കം പാലക്കാട്ടായിരിക്കുമെന്നാണ്‌ തോന്നുന്നതെന്നും എകെ ബാലന്‍ തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലൂടെ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *