റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

50 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്‌ : ജ്വല്ലറി ഉടമ പോലീസ്‌ പിടിയില്‍

August 30, 2021 - 8:11 am

കുറ്റിയാടി : നിക്ഷേത്തിന്റെ പേരില്‍ പണം വാങ്ങി ഇടപാുകാരെ വഞ്ചിച്ചെന്ന പരാതിയില്‍ ജ്വല്ലറി ഉടമ പോലീസ്‌ പിടിയില്‍. കുറ്റിയാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗോള്‍ഡ്‌ പാലസ്‌ ജ്വല്ലറി മാനേജിംഗ്‌ ഡയറക്ടര്‍ കുളങ്ങരത്താഴ വടക്കേപ്പറമ്പത്ത്‌ വിപി സബീര്‍ എന്ന സമീറിനെ(32)യാണ്‌ കുറ്റിയാടി സിഐ ടിപി ഹര്‍ഷാദ്‌ അറസറ്റ്‌ ചെയ്‌തത്‌.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങി വീട്ടിലെത്തിച്ച്‌ തെളിവെടുപ്പു നടത്തി. സംഭവവുമായി ബന്ധപ്പെട്ട്‌ കുറ്റിയാടി, നാദാപുരം,പയ്യോളി സ്‌റ്റേഷന്‍ പരിധികളിലായി നൂറുകണക്കിന്‌ പരാതികളാണ്‌ പോലീസിന്‌ ലഭിച്ചത്‌ .ഇതേതുടര്‍ന്നുളള അന്വേഷണത്തിനിടെ 2021 ആഗസ്റ്റ്‌ 28 ശനിയാഴ്‌ച അര്‍ദ്ധരാത്രിയോടെ പ്രതി സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഏകദേശം നാലുവര്‍ഷം മുമ്പാണ്‌ ജ്വല്ലറി പ്രവര്‍ത്തനം ആരംഭിച്ചത്‌. വിവിധ വാഗ്‌ദാനങ്ങള്‍ നല്‍കി സ്വര്‍ണമായും പണമായും നിക്ഷേപം സ്വീകരിച്ചിരുന്നു. ഇങ്ങനെയിരിക്കെ ഒരാഴ്‌ചമുമ്പ്‌ പ്രതി പെട്ടെന്ന്‌ അപ്രത്യക്ഷമായതോടെയാണ്‌ തട്ടിപ്പു വിവരം പുറത്തറിയുന്നത്‌. തുടര്‍ന്ന്‌ മൂന്നുഷോപ്പുകളിലും തങ്ങളുടെ പണം ആവശ്യപ്പെട്ട്‌ ഇടപാടുകാരെത്താന്‍ തുടങ്ങിയതോടെ ആഗ്‌സ്‌റ്റ്‌ 26 വ്യഴാവ്‌ചയോടെ മൂന്നുകടകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുകയായിരുന്നു.

കുറ്റിയാടി സ്റ്റേഷനില്‍ ഇന്നലെമാത്രം 87 പരാതികളാണ്‌ ലഭിച്ചത്‌. മൂന്നുജ്വല്ലറികളിലായി 50 കോടി രൂപയുടെ തട്ടിപ്പ നടന്നിട്ടുണ്ടെന്നാണ്‌ പോലീസ്‌ നിഗമനം. എസ്‌പിക്കാണ്‌ അന്വേഷണ ചുമതല അതേസമയം പണവും സ്വര്‍ണവും നഷ്ടപ്പെട്ടിട്ടില്ലെന്നും നിക്ഷേപകര്‍ക്ക്‌ പണം തിരിച്ചുകൊടുക്കുമെന്നും പ്രതി മൊഴിനല്‍കിയതായി പോലീസ്‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *