റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജഡ്‌ജിമാരുടെ സുരക്ഷ : സത്യവാങ്‌മൂലം സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്ക്‌ ഒരുലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി : ജഡ്‌ജിമാരുടെ സുരക്ഷക്കായി സ്വീകരിക്കുന്ന അടിയന്തിര നടപടികളെക്കുറിച്ചുളള വിശദമായ സത്യവാങ്‌മൂലം സമര്‍പ്പിക്കാത്തതിന്‌ സംസ്ഥാനങ്ങള്‍ക്ക്‌ ഒരുലക്ഷം രൂപ പിഴ വിധിച്ച്‌ സുപ്രീം കോടതി. ജാര്‍ഖണ്ഡില്‍ ജില്ലാ ജഡ്‌ജിയെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വാദം കേള്‍ക്കവെയാണ്‌ ചീഫ്‌ ജസ്റ്റീസ്‌ എന്‍വി രമണ, ജസ്റ്റീസുമാരായ സൂര്യകാന്ത്‌, അനിരുദ്ധബോസ്‌ എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ പിഴ വിധിച്ചത്‌. പത്തുദിവസത്തിനുളളില്‍ പിഴ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ അഡ്വക്കേറ്റ്‌ വെല്‍ഫെയര്‍ ഫണ്ടില്‍ നിക്ഷേപിക്കണം. ഒരാഴ്‌ചക്കുളളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം. ഇവ പാലിക്കാത്തപക്ഷം ചീഫ്‌ സെക്രട്ടറിമാരെ നേരിട്ട്‌ കോടതിയിലേക്ക്‌ വിളിപ്പിക്കുമെന്നും ബെഞ്ച്‌ വ്യക്തമാക്കി.

നടപടികളെടുത്തെന്ന്‌ നിറംപിടിപ്പിച്ച അവകാശ വാദങ്ങളാണ്‌ സംസ്ഥാനങ്ങള്‍ അവതരിപ്പിക്കുന്നത്‌. . എന്നിട്ടും ജഡ്‌ജിമാര്‍ക്കെതിരെ വീണ്ടും അക്രമങ്ങളുണ്ടാവുന്നു.സംസ്ഥാനങ്ങളില്‍ വേണ്ടത്ര സിസിടിവി ക്യാമറകള്‍ പോലുമില്ല. ക്യാമറകളില്‍ കുറ്റകൃത്യങ്ങള്‍ പതിയുമെന്നത്‌ അക്രമണത്തില്‍ നിന്നും ഭീഷണിപ്പെടുത്തുന്നതില്‍ല്‍ നിന്നും ക്രമിനലുകളെ തടയുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍ മാത്രമായി കെട്ടിവയ്‌ക്കരുതെന്നും കേന്ദ്രത്തോട്‌ കോടതി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *