റിപ്പോര്‍ട്ട്
News Editor
ന​​​ട​​​ൻ വി​​​ജ​​​യി​​​ന്‍റെ ടി​​​വി​​​കെ പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ ര​​​ണ്ടു സീ​​​റ്റ് നേ​​​ടി സാ​​​ന്നി​​​ധ്യ​​​മ​​​റി​​​യി​​​ച്ചു.

പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ എ​​​ൻ​​​ആ​​​ർ കോ​​​ൺ​​​ഗ്ര​​​സ്-​​​ബി​​​ജെ​​​പി സ​​​ഖ്യം ഭ​​​ര​​​ണം നി​​​ല​​​നി​​​ർ​​​ത്തി.

May 5, 2026 - 5:08 am

 

പു​​​തു​​​ച്ചേ​​​രി: പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ 30 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ എ​​​ൻ​​​ആ​​​ർ കോ​​​ൺ​​​ഗ്ര​​​സ്-​​​ബി​​​ജെ​​​പി സ​​​ഖ്യം 16 സീ​​​റ്റിൽ വിജയിച്ച് ഭ​​​ര​​​ണം നി​​​ല​​​നി​​​ർ​​​ത്തി. . എ​​​ൻ. രം​​​ഗ​​​സ്വാ​​​മി അ​​​ഞ്ചാം ത​​​വ​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കും. ബി​​​ജെ​​​പി നാ​​​ലി​​​ട​​​ത്തു വി​​​ജ​​​യി​​​ച്ചു. ത​​​ട്ടാ​​​ൻ​​​ചാ​​​വ​​​ടി, മം​​​ഗ​​​ലം സീ​​​റ്റു​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ച്ച രം​​​ഗ​​​സ്വാ​​​മി ര​​​ണ്ടി​​​ട​​​ത്തും വി​​​ജ​​​യി​​​ച്ചു.

കോ​​​ൺ​​​ഗ്ര​​​സ് വെ​​​റും ഒ​​​രു സീ​​​റ്റി​​​ൽ ഒതുങ്ങി.

പ്ര​​​തി​​​പ​​​ക്ഷ സ​​​ഖ്യ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ കോ​​​ൺ​​​ഗ്ര​​​സ് വെ​​​റും ഒ​​​രു സീ​​​റ്റി​​​ൽ മാ​​​ത്ര​​​മാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്. അ​​​ഞ്ചു സീ​​​റ്റ് നേ​​​ടി​​​യ ഡി​​​എം​​​കെ​​​യാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തു പി​​​ടി​​​ച്ചു​​​നി​​​ന്ന​​​ത്. ന​​​ട​​​ൻ വി​​​ജ​​​യി​​​ന്‍റെ ടി​​​വി​​​കെ പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ ര​​​ണ്ടു സീ​​​റ്റ് നേ​​​ടി സാ​​​ന്നി​​​ധ്യ​​​മ​​​റി​​​യി​​​ച്ചു. ലോ​​​ട്ട​​​റി രാ​​​ജാ​​​വ് സാ​​​ന്‍റി​​​യാ​​​ഗോ മാ​​​ർ​​​ട്ടി​​​ന്‍റെ മ​​​ക​​​ൻ ജോ​​​സ് ചാ​​​ൾ​​​സ് മാ​​​ർ​​​ട്ടി​​​ൻ ഐ​​​ജെ​​​കെ ടി​​​ക്ക​​​റ്റി​​​ൽ പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ചു.

മാ​​​​ഹി സീ​​​​റ്റി​​​ൽ ഇ​​​ട​​​ത് സ്വ​​​ത​​​ന്ത്ര​​​ൻ അ​​​​ഡ്വ. ടി. ​​​​അ​​​​ശോ​​​​ക് കു​​​​മാ​​​​ർ വിജയിച്ചു.

പു​​​​തു​​​​ച്ചേ​​​​രി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ കേ​​​ര​​​ള​​​ത്തി​​​ലെ മാ​​​​ഹി സീ​​​​റ്റി​​​ൽ ഇ​​​ട​​​ത് സ്വ​​​ത​​​ന്ത്ര​​​ൻ അ​​​​ഡ്വ. ടി. ​​​​അ​​​​ശോ​​​​ക് കു​​​​മാ​​​​ർ 1115 വോ​​​​ട്ടി​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് ​വി​​​ജ​​​യി​​​ച്ചു. സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ കോ​​​ൺ​​​ഗ്ര​​​സി​​​ലെ ര​​​​മേ​​​​ശ് പ​​​​റമ്പ​​​​ത്തി​​​​നെ​​​യാ​​​ണു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ക​​​ക്ഷി​​​നി​​​ല .

ആ​​​കെ സീ​​​റ്റ് 30, എ​​​ൻ​​​ആ​​​ർ കോ​​​ൺ​​​ഗ്ര​​​സ് 12, ഡി​​​എം​​​കെ 5, ബി​​​ജെ​​​പി 4, ടി​​​വി​​​കെ 2, കോ​​​ൺ​​​ഗ്ര​​​സ് 1, അ​​​ണ്ണാ ഡി​​​എം​​​കെ 1
ഐ​​​ജെ​​​കെ 1, നെ​​​യം മ​​​ക്ക​​​ൾ ക​​​ഴ​​​കം 1, സ്വ​​​ത​​​ന്ത്ര​​​ർ 3
.

Share

Leave a Reply

Your email address will not be published. Required fields are marked *