വിഴിഞ്ഞത്ത്‌ ചക്രവര്‍ത്തി മത്സ്യം വലയില്‍ പെട്ടു

തിരുവനന്തപുരം : ചക്രവര്‍ത്തി മത്സ്യം എന്നറിയപ്പെടുന്ന നെപ്പോളിയന്‍ റാസ് വിഴിഞ്ഞത്ത്‌ വലയില്‍ പെട്ടു. കേരളതീരത്ത്‌ വളരെ അപൂര്‍വമായി മാത്രമാണ്‌ ചക്രവര്‍ത്തി മത്സ്യം പ്രത്യക്ഷപ്പെടാറുളളത്‌. 15 കിലോഗ്രാം ഭാരമുളള നെപ്പോളിയന്‍ റാസ്‌ കൊഴിയാള മത്സ്യചാകരക്കിടയിലാണ്‌ തീരത്തെത്തിയത്. രൂപഘടനകൊണ്ടാണ്‌ ഇവയെ ചക്രവര്‍ത്തി മത്സ്യമെന്ന്‌ വിളിക്കുന്നത്‌. പവിഴ ദീപുകള്‍ക്ക്‌ സമീപം കാണപ്പെടുന്ന ഈ ഭീമന്‍ മത്സ്യം വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ പട്ടികയിലാണുളളത്‌.

Share
അഭിപ്രായം എഴുതാം