ഇടുക്കിജില്ലാ സപ്ലൈക്കോ ഓണംഫെയര്‍ ഉദ്‌ഘാടനം ചെയ്‌തു

കട്ടപ്പന : ആഘോഷവേളകളും കോവിഡ്‌ 19 ന്റെ സങ്കടകാലവും ആയാസ രഹിതമാക്കാനുളള നടപടികളുമായി എന്നും കേരള ജനതയ്‌ക്കൊപ്പം നിലകൊണ്ടിട്ടുളള കേരള സംസ്ഥാന സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ (സപ്ലൈക്കോ) ഈ വര്‍ഷവും ഇടുക്കി ജില്ലാ ഓണം ഫെയര്‍ നടത്തുന്നു. കട്ടപ്പന സെന്‍ട്രല്‍ ജംഗ്‌ഷനില്‍ പവിത്രാ ഗ്രൂപ്പ്‌ ബില്‍ഡിംഗ്‌സില്‍ 11,8.2021 മുതല്‍ 20.08.2021 വരെയാണ്‌ ഫെയര്‍. ജില്ലാ ഫെയറിന്റെ ഉദ്‌ഘാടനം 2021 ഓഗസ്‌റ്റ് 11ന്‌ ബുധനാഴ്‌ച രാവിലെ 10 മണിക്ക്‌ ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ജിജികെ ഫിലിപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാജോബി അദ്ധ്യക്ഷനായിരുന്നു.

കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്‌ സിപിഐ കട്ടപ്പന മണ്ഡലം കമ്മറ്റി സെക്രട്ടറി വി.ആര്‍ ശശി, സിപിഎം ഏരിയാകമ്മറ്റി സെക്രട്ടറി വി.ആര്‍ സജി, നഗരസഭാ കൗണ്‍സിലര്‍ ജാന്‍സി ബേബി, മണ്ഡലംകമ്മറ്റി അംഗം ബാബു പൗലോസ്‌, സിപിഐ കട്ടപ്പന നോര്‍ത്ത്‌ ലോക്കല്‍ കമ്മറ്റി സെക്രട്ടറി രാജന്‍കുട്ടി മുതുകുളം, സൗത്ത്‌ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.എന്‍ കുമാരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ സെക്രട്ടറി കെ.പി ഹസന്‍, ടോമി ജോര്‍ജ്‌ എന്നിവര്‍ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം