റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടോക്കിയോ ഒളിംപിക്സിന് 23/07/21 വെള്ളിയാഴ്ച തിരിതെളിയും

July 23, 2021 - 11:02 am

ടോക്കിയോ: ഒളിംപിക്സിന് 23/07/21 വെള്ളിയാഴ്ച ടോക്കിയോയില്‍ തിരിതെളിയും. 33 ഇനങ്ങളിലായി 11,000 ലധികം താരങ്ങള്‍ മേളയില്‍ പങ്കെടുക്കും. റിയോ ഒളിംപിക്സിലെ വിജയികളായ യുഎസും തുടര്‍ സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ബ്രിട്ടന്‍, ചൈന, റഷ്യ എന്നിവര്‍ തമ്മിലാണ് പ്രധാന മല്‍സരം.

കഴിഞ്ഞ വര്‍ഷം നടക്കേണ്ട ഒളിംപിക്സ് കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. കാണികള്‍ ഇല്ലാതെയാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. കനത്ത കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുന്നത്. ഇതിനോടകം 10 ഓളം താരങ്ങള്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉദ്ഘാടന ചടങ്ങിലും താരങ്ങളുടെ പ്രാധിനിധ്യം കുറയ്ക്കും. ഇന്ത്യന്‍ ടീമില്‍ 28 പേരാണ് ചടങ്ങില്‍ പങ്കെടുക്കുക. ഒളിംപിക്സ് വില്ലേജില്‍ കനത്ത സുരക്ഷയും ഒരിക്കിയിട്ടുണ്ട്. നേരത്തെ ടൂര്‍ണ്ണമെന്റ് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *