റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നു

July 8, 2021 - 12:19 pm

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 45,892 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 817 പേരാണ് ഈ സമയത്തിനുള്ളിൽ കൊവിഡ് മൂലം മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  2.42 ശതമാനമാണ്. 

കൊവിഡ് പ്രതിദിന കണക്ക് നൂറ് ദിവസത്തിന് ശേഷം ചൊവ്വാഴ്ച 35000 ത്തിന് താഴെയെത്തിയിരുന്നു. ഇത് വീണ്ടും 40,000ന് മുകളിലെത്തി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിൽ നിൽക്കുന്നത്ൽ കേന്ദ്രസർക്കാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *