റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: കോവിഡ് പ്രതിരോധത്തിനായി കോവാക്‌സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസ് കോവിഷീൽഡ് കുത്തിവെച്ചു. കോട്ടയം മലബാർ ഗ്രാമപ്പഞ്ചായത്തിലെ കോട്ടയം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് 06/07/21 ചൊവ്വാഴ്ച വാക്സിൻ മാറി നൽകിയത്.

ഇത് സ്വീകരിച്ച 50 വയസ്സുകാരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. വാക്സിൻ കുത്തിവെപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ ആദ്യ പരാതിയാണിത്. സംഭവം മൂന്നംഗ മെഡിക്കൽ സംഘം അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.നാരായണ നായ്ക് അറിയിച്ചു.

വാക്‌സിന്റെ മുഴുവൻ ഫലവും ലഭിക്കണമെങ്കിൽ ഇനി മൂന്നാം ഡോസ് എടുക്കേണ്ടി വരും. ആസ്പത്രിയിൽനിന്ന് കൊടുക്കുന്ന വാക്‌സിനേഷൻ കാർഡും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *