റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഴിമതി ആരോപണം; കെ സുധാകരനെതിരെ അന്വേഷണം

July 4, 2021 - 12:27 pm

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ്. കെ. കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്നും കണ്ണൂർ ഡിസി സി ഓഫീസ് നിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും സുധാകരൻ്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം.

പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടറാണ് ഉത്തരവിട്ടത്. പരാതിയിൽ കഴമ്പുണ്ടോയെന്നാണ് പ്രാഥമിക പരിശോധന. പരാതി കോഴിക്കോട് വിജിലൻസ് എസ് പി ക്ക് കൈമാറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *