റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കരുതലുമായി എംഎൽഎ; ലോക് ഡൗണിൽ വലയുന്നവർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

June 28, 2021 - 9:50 pm

കോഴിക്കോട്: ലോക് ഡൗണിൽ  വലയുന്നവർക്ക്  തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ കരുതൽ.  കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്  എംഎൽഎയുടെ നേതൃത്വത്തിൽ  ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. 

ഗാന്ധിനഗർ കോളനി മുതൽ കോനാട് വരെയുള്ള പ്രദേശങ്ങളിലെ  തെരഞ്ഞെടുക്കപ്പെട്ട 366 പേർക്ക് 1000 രൂപ മൂല്യമുള്ള സാധനങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. പ്രവാസി വ്യവസായി ശ്രീകുമാർ കോർമത്ത് ആണ് വിതരണത്തിനായി കിറ്റ് നൽകിയത്. വെളിച്ചെണ്ണ, പഞ്ചസാര, തുവരപ്പരിപ്പ്, കടല, ചെറുപയർ, ഉഴുന്ന് തുടങ്ങി 11 സാധനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. കിറ്റിന് പുറമെ 500 രൂപയും നൽകി.  കൗൺസിലർമാരായ ടി.പി. സുലൈമാൻ, മഹേഷ് തുടങ്ങിയവർ  പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *