റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പതിനാലുകാരി മരിച്ചു

April 15, 2025 - 1:37 pm

എറണാകുളം| എറണാകുളം നേര്യമംഗലം മണിയാമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പതിനാലുകാരി മരിച്ചു. ഇടുക്കി കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ് മരിച്ചത്. ബസിനടിയില്‍ കുടുങ്ങിയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ 15ഓളം പേര്‍ക്ക് പരുക്കുണ്ട്. ഇവരില്‍ രണ്ടു പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരുക്കേറ്റിട്ടുണ്ട്.

ബസ് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഏപ്രിൽ 15 ന് രാവിലെ പതിനൊന്നുമണിയോടെയാണ് കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത്. ബസ് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് വിവരം. റോഡിന്റെ സമീപത്തുനിന്നും 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്

ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിശേഷമാണ് കുട്ടിയെ പുറത്തെത്തടുത്തത്.

. പുറത്തേക്ക് തെറിച്ചുവീണ കുട്ടി ബസിന്റെ അടിയില്‍ കുടുങ്ങിപോവുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിശേഷമാണ് കുട്ടിയെ പുറത്തെത്തടുത്തത്. അപ്പോഴേക്കും കുട്ടിയുടെ സ്ഥിതി മോശമാകുകയായിരുന്നു. ഫയര്‍ഫോഴ്‌സ് അടക്കമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസില്‍ കുടുങ്ങിയ മറ്റു യാത്രക്കാരെയും ഉടന്‍ തന്നെ പുറത്തെത്തിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *