തിരുവനന്തപുരം: സോഫ്റ്റ് വെയർ അധിഷ്ഠിത കാർ വ്യവസായ മേഖലയിലേക്ക് കടക്കാനൊരുങ്ങി ടെക്നോ പാർക്കിലെ കമ്പനി.
ഫിന്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേസ്‍മാര്‍ക് എന്ന കമ്പനിയുടെ പുതിയ പാര്‍ട്‍ണര്‍ പ്രോഗ്രാമായ ‘റോക്ക്സോളിഡ് എക്കോസിസ്റ്റം’ പദ്ധതിയുമായി സഹകരിക്കാന്‍ ഒരുങ്ങി ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആക്സിയ ടെക്നോളജീസ്.
വാഹന വ്യവസായ രംഗത്ത് സോഫ്റ്റ്‌വെയര്‍ അധിഷ്‍ഠിത കാര്‍ സാങ്കേതികവിദ്യയുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ശക്തമായ ശൃംഖല രൂപീകരിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആയി സോഫ്റ്റ്‌വെയറും പ്രൊഫഷണല്‍ സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനിയാണ് ബേസ്മാര്‍ക്ക്.
സ്ഥാപകാംഗം എന്ന നിലയ്ക്കാണ് ആക്സിയ ടെക്നോളജീസ് ഈ പരിപാടിയുടെ ഭാഗമാകുന്നതെന്നും വാഹന വ്യവസായ മേഖലയിലെ മറ്റ് 10 കമ്പനികളുമായി ചേര്‍ന്നായിരിക്കും പ്രവര്‍ത്തനം എന്നും അധികൃതർ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.