പാലക്കാട് : ഹോട്ടലിലെ ചില്ലുമേശ കൈകൊണ്ട് തല്ലിത്തകര്‍ത്ത യുവാവ് കൈഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചു. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത് (25) ആണ് മരിച്ചത്. പാലക്കാട് കൂട്ടുപാതയില്‍ 2021 ജൂണ്‍ 17 വ്യാഴാഴ്‌ചയായിരുന്നു സംഭവം. ഹോട്ടലില്‍ കയറിയ യുവാവ് മീന്‍കറി കിട്ടാത്തതിന്റെ ദേഷ്യത്തില്‍ ചില്ലുമേശ ഇടിച്ചുതകര്‍ക്കുകയായിരുന്നു.ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നൊഴുകിയ ശ്രീജിത്തിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രീജിത്ത് ഭക്ഷണം കഴിക്കാനെത്തിയത്. അപ്പോഴേക്കും ഭക്ഷണം തീര്‍ന്നുതുടങ്ങിയിരുന്നു. പരിചയമുളള ഹോട്ടലായതിനാല്‍ ശ്രീജിത് അകത്തുകടന്ന് ബാക്കിയുണ്ടായിരുന്ന മീന്‍കറി എടുത്തു. എന്നാല്‍ ഇത് ഹോട്ടലിലെ ജീവനക്കാര്‍ക്ക് കഴിക്കാനുളളതാണെന്ന് പറഞ്ഞതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. ഹോട്ടലുടമകള്‍ ശ്രീജിത്തിനേയും കൂട്ടാളികളേയും ഹോട്ടലില്‍ നിന്ന് പുറത്താക്കി. ഇതില്‍ പ്രകോപിതനായാണ് ശ്രിജിത് ചില്ലുേേമശ തകര്‍ത്തത്. ഇവര്‍ മദ്യപിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.

