റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളവും ഛത്തിസ്ഗഢുമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ഡ്രൈവില്‍ സ്ത്രീകള്‍ പിന്നില്‍

June 9, 2021 - 1:48 pm

ന്യൂഡല്‍ഹി: കേരളവും ഛത്തിസ്ഗഢുമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ഡ്രൈവില്‍ സ്ത്രീകള്‍ പിന്നിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ രോഗപ്രതിരോധ കുത്തിവയ്പ്പിലെ ലിംഗപരമായ അസമത്വം ഉയര്‍ത്തിക്കാട്ടുന്ന പഠനമാണിത്.മൊത്തം കുത്തിവയ്പ് നടത്തിയ ആളുകളുടെ 54 ശതമാനം പുരുഷന്മാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 101 ദശലക്ഷം പുരുഷന്മാര്‍ക്ക് ഇന്ത്യ ഭാഗികമായോ പൂര്‍ണ്ണമായോ വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. അതായത് സ്ത്രീകളേക്കാള്‍ 17 ശതമാനം കുടുതല്‍ പുരുഷന്‍മാര്‍ കുത്തിവയ്‌പെടുത്തു.കേന്ദ്രഭരണാധികാരമുള്ള പല പ്രദേശങ്ങളും തലസ്ഥാനമായ ദില്ലി, ഉത്തര്‍പ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ ഡ്രൈവിലെ സ്ത്രീ-പുരുഷ അസമത്വം കൂടുതലാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും പുരുഷന്മാരാണ് ജോലിയ്ക്ക് പോവുന്നവര്‍. അതിനാല്‍ അവര്‍ വാക്‌സിന്‍ എടുക്കാന്‍ താല്‍പ്പര്യപ്പെടുന്നു. അതേസമയം സ്ത്രീകളെ വീട്ടുജോലിക്കാരായി കാണുന്നതിനാലാണ് ഈ അസമത്വമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് പ്രശാന്ത് പാണ്ഡ്യ പറഞ്ഞു.വാക്‌സിനുകള്‍ സ്ത്രീകളുടെ ആര്‍ത്തവചക്രത്തെ തടസ്സപ്പെടുത്തുമെന്ന് അഭ്യൂഹങ്ങളും ഇതിന് പിന്നിലുണ്ടെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഗ്രാമീണ ഇന്ത്യയില്‍ സര്‍ക്കാര്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ച മുന്‍ ബ്യൂറോക്രാറ്റ് സുധ നാരായണന്‍ ഇതിനോട് പ്രതികരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *