പത്തനംതിട്ട: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ ജൂണ്‍ എട്ടു മുതല്‍ നടത്തും. ജൂണ്‍ എട്ടിന് പഴം പച്ചക്കറി വിളകളുടെ പോഷക പരിപോഷണം, ഒന്‍പതിന് മുട്ടക്കോഴി നഴ്സറികളുടെ ശാസ്ത്രീയ പരിചരണം, 10 ന് കുറ്റിക്കുരുമുളക് കൃഷി, 11 ന് ആഫ്രിക്കന്‍ ഒച്ചുകളുടെ ശാസ്ത്രീയ നിയന്ത്രണ മാര്ഗ്ഗങ്ങള്എന്നീ വിഷയങ്ങളിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര് അതാതുദിവസങ്ങളില്‍ രാവിലെ 11 മണിക്ക് meet.google.com/btu-bbbd-dzf എന്ന ഗൂഗിള്‍ മീറ്റ് ലിങ്കിലൂടെ പരിശീലനത്തില്‍ പ്രവേശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094 എന്ന് ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക




