റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ പ്രതിരോധ സാമഗ്രികളുടെ വില 20 ശതമാനം വരെ വര്‍ദ്ധിപ്പിച്ച്‌ പുതുക്കി നിശ്ചയിച്ചു

May 28, 2021 - 11:20 am

തിരുവനന്തപുരം: കോവിഡ്‌ പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി നിശ്ചയിച്ചു. വിവിധ ഇനങ്ങള്‍ക്ക്‌ 20 ശതമാനം വരെ വില വര്‍ദ്ധിപ്പിച്ചുകൊണ്ടാണ്‌ ആരോഗ്യ വകുപ്പിന്റെ പുതിയ ഉത്തരവ്‌. 1500 രൂപയായിരുന്ന പള്‍സ്‌ ഓക്‌സി മീറ്ററിന്‌ 1800 രൂപയാണ്‌ പുതുക്കിയവില. പിപിഇ കിറ്റിന്‌ 273 രൂപയില്‍ നിന്ന്‌ 328 രൂപയാക്കി.

22 രൂപയായിരുന്ന എന്‍-95 മാസ്‌ക്‌ 26 രൂപയാക്കി . മൂന്നു ലയര്‍ മാസ്‌കിന്റെ വില മൂന്നുരൂപയായിരുന്നത്‌ 5 രൂപയാക്കി. ഫെയ്‌സ്‌ ഷീല്‍ഡിന്‌ 25 രൂപയും, ഏപ്രണ്‌ 14 രൂപയുമാണ് പുതുക്കിയ വില . 192 രൂപയായിരുന്ന 500 മില്ലി ഹാന്റ് സാനിറ്റയിസറിന്‌ പുതുക്കിയ വില 230 രൂപയാണ്‌. 200 മില്ലി-118, 100 മില്ലി-66 എന്നിങ്ങനെയാവും ഇനിവില . സര്‍ജിക്കല്‍ ഗൗണിന്റെ വില 65 ല്‍ നിന്ന്‌ 78ആക്കി. പരിശോധനാ ഗ്ലൗസ്‌ -ഏഴുരൂപ, സ്റ്റിറൈല്‍ ഗ്ലൗസ്‌ 18 രൂപ ,എന്‍ആര്‍ബി മാസ്‌ക്‌ -96, ഓക്‌സിജന്‍ മാസ്‌ക്‌ -65 ,ഫ്‌ളോമീറ്റര്‍ -1824 എന്നിങ്ങനെയാണ്‌ പുതുക്കിയ വില

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *