റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ സംഭാവന ചെയ്തു

May 20, 2021 - 6:11 pm

എറണാകുളം: കോവിഡ് ആശുപത്രിയായ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ സംഭാവന ചെയ്തു. വ്യവസായിയായ കാലടി സ്വദേശി സജീവ് മുണ്ടേത്താണ് മെഡിക്കൽ കോളേജ് ആർ എം ഒ ഡോ. ഗണേഷ് മോഹന് മരുന്നുകൾ കൈമാറിയത്. കോവിഡ് ബാധിച്ചു ഐസിയുവിൽ കിടക്കുന്ന രോഗികൾക്ക് നൽകുന്നതിനായുള്ള ഒരു ലക്ഷം രൂപയുടെ 85 വയൽ മീതൈൽ പ്രെഡ്‌നിസോളോനാണ് സംഭാവന ചെയ്തത്. കോവിഡ് തീവ്രവ്യാപനത്തിന്റെ സമയത്തെ ജീവകാരുണ്യ പ്രവർത്തനത്തിന് വളരെയധികം നന്ദിയുണ്ടെന്നും ആരോഗ്യ മേഖലക്ക് വലിയ സഹായം ആണെന്നും  ആർ എം ഒ ഡോ. ഗണേഷ് മോഹൻ പറഞ്ഞു. മെഡിക്കൽ കോളേജ് ഫാർമസി സ്റ്റോർ കീപ്പർ യു  കെ മനു സന്നിഹിതനായിരുന്നു.

ഫോട്ടോ ക്യാപ്ഷൻ : കോവിഡ് ആശുപത്രിയായ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ കാലടി സ്വദേശി സജീവ് മുണ്ടേത്ത്‌ മെഡിക്കൽ കോളേജ് ആർ എം ഒ ഡോ. ഗണേഷ് മോഹന് കൈമാറുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *