റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: കെ എസ് ഭരത് ഇന്ത്യന്‍ ടീമില്‍

മുംബൈ: ന്യൂസിലന്റിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് വൃദ്ധിമാന്‍ സാഹയ്ക്ക് ബാക്കപ്പ് എന്ന നിലയില്‍ കൊനാ ശ്രീകാര്‍ ഭരതും(കെ എസ്). 27കാരനായ ഭരത് ഐപിഎല്ലില്‍ ആര്‍സിബിക്ക് വേണ്ടിയാണ് കളിക്കുന്നത്. കൊവിഡില്‍ നിന്നും മുക്തനായ വൃദ്ധിമാന്‍ സാഹ ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പറാണ്. എന്നാല്‍ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഇന്ത്യയുടെ പര്യടനത്തില്‍ താരത്തിന് അധികഭാരം നല്‍കാതിരിക്കാനാണ് ബിസിസിഐ ഭരതിനെ കൂടി ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ എ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് ഭരത്. ആഭ്യന്തര ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയും താരം നേടിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *