റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടാം വരവില്‍ പിണറായി മന്ത്രിസഭയില്‍ പുത്തന്‍ രാഷ്ട്രീയ പരീക്ഷണങ്ങളെന്ന് സൂചന

May 5, 2021 - 10:13 am

തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭ ഇക്കുറി പുതുമുഖ മന്ത്രിമാരുടെ നിരയുമായി എത്തുമെന്ന് സൂചന. ഇന്നലെ നടന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ മന്ത്രിസഭാ രൂപീകരണം ചര്‍ച്ചയായില്ലെങ്കിലും ഇത്തവണ പുതുമുഖ മന്ത്രിമാരാവട്ടെയെന്നതാണ് സിപിഎം താല്‍പര്യം. കെകെ ശൈലജക്കും എ സി മൊയ്തിനും ഇളവുണ്ടായേക്കും. സിപിഐ യും ഇതേഫോര്‍മുലാ സ്വീകരിച്ചാല്‍ പുതിയ സര്‍ക്കാര്‍ ഏറെക്കുറെ പൂര്‍ണ്ണമായും പുതുമുഖങ്ങളായിരിക്കും.

മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി 2021 മെയ് 17നാണ് എല്‍ഡിഎഫ് യോഗം ചേരാനിരിക്കുന്നത്. 18ന് സംസ്ഥാന നേതൃയോഗങ്ങളുണ്ട്. അതിനുശേഷമായിരിക്കും സത്യപ്രതിജ്ഞ നടക്കുക. പിണറായി വിജയന്റെ ജന്മദിനം മെയ് 24നാണ് കഴിഞ്ഞ തവണ ജന്മദിനത്തിന്റെ പിറ്റേന്നായിരുന്നു സത്യപ്രതിജ്ഞ. ഘടക കക്ഷികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആര്‍ക്കെല്ലാം മന്ത്രിസഭയില്‍ ഇടം നല്‍കണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. സിപിഎം ഒരുമന്ത്രിസ്ഥാനം അധികം എടുക്കുമെന്നും ്‌കേള്‍ക്കുന്നുണ്ട്.

സിപിഐക്ക് 4 മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുമെന്നാണ് സൂചന. 5 അംഗങ്ങളുളള കേരളാ കോണ്‍ഗ്രസ് എം- ന് ഒരുമന്ത്രിയെ ലഭിക്കും. കഴിഞ്ഞ തവണ തഴയപ്പെട്ടുവെന്ന ന്യായത്തില്‍ ഗണേഷ്‌കുമാറിന് സാധ്യതയുണ്ട്. സിപിഐയുമായുളള ഉഭയകക്ഷി ചര്‍ച്ച ഇന്നലെ നടന്നിരുന്നു. കേരളാ കോണ്‍ഗ്രസു(എം) മായി ഇന്ന് ചര്‍ച്ച നടക്കും. ഒരംഗം മാത്രമുളള അഞ്ച് ഘടകകക്ഷികളും, രണ്ടംഗങ്ങള്‍ വീതമുളള രണ്ട് ഘടക കക്ഷികളും മുന്നണിയിലുണ്ട്. പുറമേ സഹകരിച്ചുനില്‍ക്കുന്ന ആര്‍എസ്പി ലെനിനിസ്റ്റിലെ കോവൂര്‍ കുഞ്ഞുമോനും . ഇവര്‍ക്ക് എന്ത് സ്ഥാനം നല്‍കണമെന്ന് മുന്നണി യോഗം ചര്‍ച്ച ചെയ്യും .

കെ കെ ശൈലജയും എസി മൊയ്തീനും ഒഴികെ പുതുമുഖങ്ങള്‍ക്കാണ് സിപിഎം ല്‍ സാധ്യത. കേന്ദ്രകമ്മറ്റി അംഗങ്ങളായ എംവി.ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് പി.രാജീവ്, കെ.എന്‍,.ബാലഗോപാല്‍, സംസ്ഥാന സമിതിയില്‍നിന്ന് പി നന്ദകുമാര്‍, വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, ആലപ്പുഴയില്‍ നിന്ന് പി പി ചിത്തരഞ്ജന്‍, വനിതകളില്‍ വീണാ ജോര്‍ജ്, കാനത്തില്‍ ജമീല എന്നിവര്‍ക്കായിരിക്കും മുന്‍തൂക്കം.

സിപിഐയില്‍നിന്നും ഇകെ വിജയന്‍, കെ.രാജന്‍, പി.പ്രസാദ് ജെ.ചിഞ്ചുറാണി, എന്നിവര്‍ക്കാണ് സാധ്യത ഇളവുലഭിച്ചാല്‍ മുന്‍മന്ത്രിമാരില്‍ ഇ ചന്ദ്രശേഖരന്‍ തുടരും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചാല്‍ സികെ ആശയോ ചിറ്റയം ഗോപകുമാറിനേയോ പരിഗണിച്ചേക്കാം.

കേരളാ കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിക്കുപുറമേ ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവയിലൊരു പദവി ലഭിക്കുമെന്നാണ് സൂചന. അല്ലെങ്കില്‍ രണ്ട് മന്ത്രി. രണ്ടംഗങ്ങള്‍ വീതമുളള ജനതാദള്‍ -എസ് നും എന്‍സിപിക്കും ഓരോ മന്ത്രിസ്ഥാനം പരിഗണിച്ചേക്കും. ലോക് താന്ത്രിക് ജനതാദളിലെ കെപി മോഹനനും സാധ്യതഐഎന്‍എല്‍-നെ ഒഴിവാക്കുമ്പോള്‍ സിപിഎം സ്വതന്ത്രനായി താനൂരില്‍ വിജയിച്ച വി.അബ്ദുര്‍ റഹ്മാന്റെ പേര് ഉയരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *