ന്യൂഡല്‍ഹി; പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ് എന്‍ എല്ലിനടക്കം ഇന്ത്യിയില്‍ 5ജി ട്രയലിന് അനുമതി യായി. ചൈനീസ് കമ്പനികളെ പൂര്‍ണമായും ഒവിവാക്കിയാണ് 13 കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. സിഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എന്‍എല്‍ ട്രയല്‍ നടത്തുക.
ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍,ഐഡിയാ, റിലയന്‍സ് ജിയോ, തുടങ്ങിയ കമ്പനികള്‍ യൂറോപ്യന്‍ ശക്തികളായ എറിക്‌സണ്‍,നോക്കിയ എന്നിവരുമായി സഹകരിക്കും. നിബന്ധനകള്‍ക്കു വിധേയമായി 700 മെഗാഹെഡ്‌സ് ബാന്‍ഡാകും ട്രയലിനായി കമ്പനികള്‍ക്ക് നല്‍കുക. നഗരങ്ങളിലും ഗ്രാമങ്ങളിലും 5ജി ട്രയല്‍ നടത്തും. നെറ്റ് വര്‍ക്ക് സുരക്ഷ ട്രയല്‍ നടത്തുന്നവര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.
ട്രയല്‍ ആവശ്യങ്ങള്‍ക്കു മാത്രമേ എയര്‍വേവ് ഉപയോഗിക്കാവൂ. വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ അത് വ്യവസ്ഥകളുടെ ലംഘനമായി കരുതി നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നിബന്ധനകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. . സ്വന്തമായി വികസിപ്പിച്ച ടെക്‌നോളജിയിലാവും ജിയോയുടെ ട്രയലെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
2021 ജൂണോടെ 5ജി ലഭ്യമാക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തില്‍ ഇത് വൈകാനാണ് സാധ്യത. 5ജി ട്രയലിന് ചൈനീസ് പ്രമുഖരായ സെഡ് ടിഇ , ഹ്വാവേ എന്നിവരെ ഒഴിവാക്കിയത് നേരത്തെ വാര്‍ത്ത ആയിരുന്നു.



